വയനാട് തുരങ്കപാതക്ക് 2134 കോടി രൂപ ചെലവിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും പാതയുടെ പ്രവൃത്തി ഓണസമ്മാനമായി നാടിന് നൽകാനാകുമെന്നും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പതിനൊന്നാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ സമാപന സമ്മേളന ഉദ്ഘാടനവും മത്സര വിജയികൾക്കുള്ള സമ്മാനദാനവും ഇലന്ത് കടവിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
തുരങ്കപാത യാഥാർഥ്യമായാൽ വയനാടും കോഴിക്കോടും തമ്മിലുള്ള ദൂരം കുറയുന്നതോടെ കർണാടകയിലേക്കുള്ള യാത്രയും എളുപ്പമാകും. സഞ്ചാരികൾക്ക് വന്നുപോകാനുള്ള സർക്യൂട്ട് ആയി പ്രദേശം മാറുമെന്നും നാടിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലയിലെ മാറ്റത്തിന് തുരങ്കപാത കാരണമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.