റീജിനല്‍ ഫിലിം ഫെസ്റ്റിവല്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു ഉദ്ഘാടനം നടന്‍ സന്തോഷ് കീഴാറ്റൂര്‍ നിര്‍വഹിച്ചു

 

ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് ഏട്ട് മുതല്‍ 11 വരെ കോഴിക്കോട് സംഘടിപ്പിക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവം ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നടനും ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ സന്തോഷ് കീഴാറ്റൂര്‍ നിര്‍വഹിച്ചു. സിനിമകള്‍ കാണുന്നതും ചലച്ചിത്രമേളകളുടെ ഭാഗമാകുന്നതും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ നടന്ന ചടങ്ങില്‍ ഫെസ്റ്റിവല്‍ ലോഗോയുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. നടി പ്രിയ ശ്രീജിത് മുഖ്യാതിഥിയായി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ജോസ്, ചലച്ചിത്ര അക്കാദമി കൗണ്‍സില്‍ മെമ്പര്‍ പ്രതീപ് ചൊക്ലി, ഫെസ്റ്റിവെല്‍ സംഘാടക സമിതി കണ്‍വീനര്‍മാരായ കെ ജെ തോമസ്, കെ ടി ശേഖര്‍, ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ റോബിന്‍ സേവ്യര്‍, ഡെലിഗേറ്റ് കമ്മറ്റി കണ്‍വീനര്‍ പി കെ ഭവേഷ്, ചലച്ചിത്ര അക്കാദമി കോഴിക്കോട് കോ ഓര്‍ഡിനേറ്റര്‍ നവീന വിജയന്‍, ഡെലിഗേറ്റ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യ ഡെലിഗേറ്റ് പാസ് ദേവഗിരി കോളേജ് വിദ്യാര്‍ഥി ദിയ ഏറ്റുവാങ്ങി.

രജിസ്റ്റര്‍ ചെയ്യുന്ന ഡെലിഗേറ്റുകള്‍ക്കാണ് തിയേറ്ററില്‍ പ്രവേശനം. 354 രൂപയാണ് ഡെലിഗേറ്റ് ഫീസ് (വിദ്യാര്‍ത്ഥികള്‍ക്ക് 177 രൂപ). https:// registration.iffk.in എന്ന ലിങ്ക് ഉപയോഗിച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കൈരളി തിയേറ്ററില്‍ സജ്ജമാക്കിയ ഡെലിഗേറ്റ് സെല്ലിലും രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് പുറമെ കൈരളി തിയേറ്ററില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും.

Leave a Reply

Your email address will not be published.

Previous Story

ഓണത്തിന് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും -മന്ത്രി എം.ബി രാജേഷ്

Next Story

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 29.07.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

Latest from Main News

പിഎം ശ്രീ; സംസ്ഥാനത്ത് ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ എതിര്‍പ്പ് കടുപ്പിച്ച് വിദ്യാര്‍ത്ഥി സംഘടനകളും. സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎസ്എഫ്.

പിഎം ശ്രീയിൽ മുഖ്യമന്ത്രിയുടെ അനുനയം തള്ളി; മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല

പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍

മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്

കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ്

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടില്‍ സലില്‍

സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം കണ്ടെത്താൻ ഇന്ന് മുതൽ പ്രത്യേക സ്‌ക്വാഡ് പരിശോധന

ഇന്ന് മുതൽ സ്വകാര്യ ബസുകളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ട്രാൻസ്‌പോർട്ട് കമ്മീഷണർ