രാമായണപ്രശ്നോത്തരി – ഭാഗം 13

  • കൈലാസ ചാലേ
    സൂര്യ കോടി ശോഭിതേ
    വിമലാലയേരത്നപീഠേ സംവിഷ്ടം ധ്യാനനിഷ്ഠം.
    എന്നു തുടങ്ങുന്ന ശ്ലോകം ഏത് കാണ്ഡത്തിലാണ്?
    ബാലകാണ്ഡം

 

  • ലങ്കാവിവരണം ഏത് കാണ്ഡത്തിലാണ് ?
    യുദ്ധകാണ്ഡം

 

  • സമ്പാതിവാക്യം ഏത് കാണ്ഡത്തിലാണ് ?
    കിഷ്കിന്ധാകാണ്ഡം

 

  • വത്സ! സൗമിത്രേ!
    കുമാര!നീ കേൾക്കണം
    മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾ..
    രാമായണത്തിൽ ഏത് ഭാഗത്താണ് ഈ ശ്ലോകം ഉള്ളത് ?
    അയോദ്ധ്യാ കാണ്ഡത്തിലെ ലക്ഷ്മണോപദേശം

 

  • അഞ്ജനാനന്ദനൻ ആരാണ് ?
    ഹനുമാൻ

 

  • പുഷ്ക്കര സംഭവൻ ആരാണ് ?
    ബ്രഹ്മാവ്

 

  • പുഷ്കര സംഭവ പുത്രൻ ആരാണ് ?
    ജാംബവാൻ

 

  • ആപത്തു വന്നടുത്തീടുന്ന കാലത്തു
    ശോഭിക്കയില്ലെടോ
    സജ്ജനഭാഷിതം
    ഏതു കാണ്ഡത്തിലാണ് ഈ ശ്ലോക ഭാഗം ഉള്ളത് ?
    കിഷ്കിന്ധാകാണ്ഡം

 

  • മൃത്യുഞ്ജയ പ്രോക്തം എന്ന വാക്കിൻ്റെ അർത്ഥം എന്ത് ?
    ശിവനാൽ പറയപ്പെട്ടത്

 

  • ‘നാരദ രാഘവ സംവാദം’ വിവരിക്കുന്നത് ഏത് കാണ്ഡത്തിലാണ് ?
    അയോദ്ധ്യാകാണ്ഡം

തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ

Leave a Reply

Your email address will not be published.