കൊയിലാണ്ടി: ദേശീയപാതയിലെ റോഡ് തകര്‍ച്ചയ്ക്കും ഗതാഗത സ്തംഭനത്തിനും പരിഹാരമായി നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെ നിലവിലുളള ദേശീയപാത ആകെ തകര്‍ന്നു കിടപ്പാണ്. നിരന്തരം വാഹനമോടുന്ന ഈ റോഡില്‍ വര്‍ഷങ്ങളായി റീ ടാറിംങ്ങ് പോലും നടത്തിയിട്ടില്ല. കൊല്ലം മുതല്‍ നന്തിവരെ ഹൈവേയില്‍ പൊളിയാന്‍ ഒരിടവുമില്ല. കൊയിലാണ്ടി നഗരത്തില്‍ കുടിവെള്ള പദ്ധതിയ്ക്കായി റോഡില്‍ കീറിയിട്ട ചാലുകള്‍ ശരിയായി നികത്താനോ, ടാറിംങ്ങ് നടത്താനോ അധികൃതര്‍ തയ്യാറായിട്ടില്ല. രാപകല്‍ കൊയിലാണ്ടി നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു കിടക്കുകയാണ്. ഗുരുതരാവസ്ഥയിലുളള രോഗികളെയും കൊണ്ടുപോകുന്ന ആബുലന്‍സുകള്‍ക്ക് പോലും പോകാന്‍ കഴിയുന്നില്ല. ഈ നരക യാത്രയ്ക്ക് അടിയന്തിരമായ പരിഹാരം വേണം. ഈ സാഹചര്യത്തില്‍ നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവൃത്തി വേഗത്തിലാക്കി പാത തുറന്നു കൊടുക്കണം. ബൈപ്പാസിന് വശത്തു കൂടെയുളള സര്‍വ്വീസ് റോഡിന്റെ പണിയും തീര്‍ക്കണം. മഴ തുടങ്ങിയതു മുതല്‍ ഹൈവേയുടെ നിര്‍മ്മാണ പ്രവൃത്തികളെല്ലാം സ്തംഭിച്ചു കിടക്കുകയാണ്. കുന്ന്യോറമലയിലെ മണ്ണിടിച്ചില്‍ സാധ്യതയുളള സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലും മെല്ലെപ്പോക്ക് നയമാണ് ദേശീയപാതാധികൃതര്‍ അനുവര്‍ത്തിക്കുന്നത്. സര്‍വ്വീസ് റോഡിലെ കുഴികള്‍ അടച്ച് ഗതാഗതം സുഗമമാക്കണം. കൊയിലാണ്ടി ഹാർബർ – കാപ്പാട് തിരപാതയും അടിയന്തിരമായി ഗതാഗതയോഗ്യമാക്കണം. കടൽ ഭിത്തി ശക്തിപ്പെടുത്താൻ മേജർ ഇറിഗേഷൻ വകുപ്പ് നടപടി എടുക്കണം. ഇക്കാര്യത്തില്‍ അലംഭാവം തുടര്‍ന്നാല്‍ റോഡ് ഉപരോധം പോലുളള ശക്തമായ സമരത്തിന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കും.
യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് തൻഹീർ കൊല്ലം അധ്യക്ഷനായി.എം കെ സായീഷ്, സി.ടി.ജെറിൽ ബോസ് , റാഷിദ് മുത്താമ്പി, എം.പി. ഷംനാസ്, എം.നിംനാസ് , റംഷീദ് കാപ്പാട്, കെ.വി.നിഖിൽ, മുഹമ്മദ് നിഹാൽ, കെ.ടി. അശ്വിൻ എന്നിവർ സംസാരിച്ചു.
Latest from Local News
സംസ്ഥാനത്ത് സ്വർണവില ഇന്നും സർവകാല റെക്കോഡിൽ. പവന് ₹87,560, ഗ്രാമിന് ₹10,945. കഴിഞ്ഞ 25 വർഷത്തിനിടെ 2726 ശതമാനമാണ് സ്വർണവില വർധിച്ചത്
തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന് കടകളുടെ സമയക്രമം പൊതുവിതരണ വകുപ്പ് പുതുക്കി. ഒരു മണിക്കൂര് കുറവോടെ പുതിയ സമയക്രമം ഇന്ന് മുതല്‍
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 06 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.എല്ലു രോഗ വിഭാഗം ഡോ: ഇഹ്ജാസ്
മണിയൂർ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘ഉയരെ’ അഞ്ചാം വർഷത്തിലേക്ക്. പ്രീ- സ്കൂൾ മുതൽ സെക്കൻഡറി തലം വരെയും പൊതുജന വിദ്യാഭ്യാസരംഗത്തും
പയ്യോളി: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒക്ടോബർ 11 12 തീയതികളിൽ ഇരിങ്ങൽ സർഗാലയയിൽ വച്ച് നടത്തുന്ന നേതൃത്വ പരിശീലന ക്യാമ്പിന് സ്വാഗത