കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിർമ്മിത ബുദ്ധിയും തൊഴിൽ മേഖലയും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കോഴിക്കോട് പരിഷത്ത് ഭവനിൽ യു.കെ.ക്വീൻസ് സർവ്വകലാശാലയിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അസോ. പ്രൊഫ. ഡോ. ദീപക് പി പ്രഭാഷണം നടത്തി. പി.കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രദിനത്തിൽ കോർപ്പറേഷൻ മേഖല യുവസമിതി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ഡോ. പി. ദീപക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗം പി. കെ. സതീശ് ഉപഹാരം നൽകി. പരിപാടിയിൽ ശാസ്ത്രാവബോധ സമിതി ജില്ലാ കൺവീനർ ടി. ബാലകൃഷ്ണൻ, പരിഷത്ത് ജില്ലാ സെക്രട്ടറി പി.ബിജു എന്നിവർ സംസാരിച്ചു.
