ഇന്ത്യയുടെ മില്ലറ്റ്മാൻ പദ്മശ്രീ ഡോ. ഖാദർവാലി ഓഗസ്റ്റ് 17, 18 തീയതികളിൽ കോഴിക്കോട്

കോഴിക്കോട്: ചെറുധാന്യങ്ങൾ നിത്യഭക്ഷണമാക്കിയാൽ രോഗമില്ലാത്ത ജീവിതത്തിനും ജീവിതശൈലീ രോഗങ്ങൾ ഉൾപ്പെടെയുള്ള രോഗങ്ങളുടെ ശമനത്തിനും സാധ്യമാണെന്ന് തെളിയിച്ച ഇന്ത്യയുടെ മില്ലറ്റ്മാൻ എന്നറിയപ്പെടുന്ന പദ്മശ്രീ ഡോ. ഖാദർ വാലി ഓഗസ്റ്റ് 17, 18 തീയതികളിൽ കോഴിക്കോട് എത്തും. ഇതോടൊപ്പം 23, 24, 25 തിയതികളിൽ ഡോ. ഖാദർ വാലിയുടെ മകൾ ഡോ. സരള ബാംഗ്ളൂർ നയിക്കുന്ന മില്ലറ്റ് മാജിക് (സിരിജീവന) പഠന ശിബിരവും നടക്കും.

17ന് രാവിലെ 11 മണിക്ക് മുക്കം ഹൈലൈഫ് ഹോസ്പിറ്റലിൽ ആണ് ആദ്യ പരിപാടി. സ്വീകരണം, പ്രഭാഷണം എന്നിവ ഉണ്ടാകും. ഉച്ചയ്ക്ക് ഒരു മണിക്ക് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാമിൽ നടക്കുന്ന സെമിനാറിൽ ഡോ. ഖാദർ വാലി മുഖ്യാതിഥി ആകും, പ്രഭാഷണം നടത്തും. വൈകുന്നേരം 5 മണിക്ക് അത്തോളിയിൽ ഉള്ള ഗോശാലയും കാളകളെ ഉപയോഗിച്ച് മരച്ചക്കിൽ എണ്ണയാട്ടുന്ന മാണിക്യം കാളച്ചക്കാലയും സന്ദർശിക്കും, പ്രഭാഷണം നടത്തും.

18ന് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ നളന്ദ ഓഡിറ്റോറിയത്തിൽ ആണ് മുഖ്യ പരിപാടി. 9 മണിക്ക് പ്രമുഖ പ്രകൃതി – വന്യജീവി ഫോട്ടോഗ്രാഫർ ബിജുകാരക്കോണം തയ്യാറാക്കിയ മില്ലറ്റ് ഡോക്യുമെന്ററി പ്രദർശനം നടക്കും. 9.30 ന് ഉദ്ഘാടനവും മില്ലറ്റുകളുടെ സമഗ്ര വിവരങ്ങൾ അടങ്ങിയ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന ചെറുധാന്യ മാഹാത്മ്യം എന്ന പുസ്തകത്തിൻ്റെ പ്രകാശനവും നടക്കും. തുടർന്ന് ഖാദർവാലിയുടെ പഠന ക്ലാസ്, ചെറുധാന്യങ്ങൾ ഭക്ഷണമാക്കി രോഗമുക്തി നേടിയവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ, സംശയ നിവാരണം എന്നിവ ഉണ്ടാകും. മൂന്നുമണിക്ക് പൗരസ്വീകരണവും പൊതു സമ്മേളനവും സുഗതകുമാരി നവതി സ്മരണാജ്ഞലി പരിസ്ഥിതി മാസാചരണത്തിൽ വിജയികളായവർക്കുള്ള പുരസ്ക്കാര വിതരണവും നടക്കും.

5. 30ന് വടകരയിൽ മില്ലറ്റ് കഫെയുടെ ഉദ്ഘാടനവും പൗരസ്വീകരണവും പൊതുസമ്മേളനവും ഡോ. ഖാദർ വാലിയുടെ പ്രഭാഷണവും രോഗമുക്തി നേടിയവരുടെ അനുഭവ വിവരണവും ഉണ്ടാകും.

ആഗസ്റ്റ് 23, 24, 25 ദിവസങ്ങളിലെ ഡോ. ഖാദർ ജീവിതശൈലി (സിരിജീവന) പരിഹാരരീതികളെക്കുറിച്ചുള്ള മില്ലറ്റ് പഠനശിബിരം മുക്കം ഹൈലൈഫ് ആയുർവ്വേദ ഹോസ്പിറ്റലിൽ നടക്കും. മില്ലറ്റിൻ്റെ ചരിത്രം, രോഗങ്ങളും രോഗകാരണങ്ങളും, മില്ലറ്റുകളുടെ സവിശേഷതകൾ, രോഗമുക്തിമാർഗ്ഗങ്ങൾ, ആരോഗ്യകരമായ ദിനചര്യകൾ, ഭക്ഷണരീതികൾ, തുടങ്ങിയവയെക്കുറിച്ചുള്ള ക്ലാസുകൾ ആണ് ആദ്യ രണ്ടു ദിവസം നടക്കുക. മൂന്നാം ദിവസം പത്തായം ഡോ. സി.വി. ഗംഗാധരനും ടീം അംഗങ്ങളും നയിക്കുന്ന മില്ലറ്റ് പാചക ക്ലാസുകളും പ്രായോഗിക പരിശീലനവും ഉണ്ടാകും.

ആഗസ്റ്റ് 18 ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാറിലും ഡോ. ഖാദർ വാലി നടത്തുന്ന പഠനക്ലാസിലും പങ്കെടുക്കുന്നവർ പേര് മുൻകൂർ രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിപാടികളിൽ മില്ലറ്റ് ഭക്ഷണമാണ് നൽകുക. കൂടുതൽ അറിയാൻ: 9562734732, 8848047604, 9496482020

കോഴിക്കോട് നടന്ന സംഘാടകസമിതി യോഗത്തിൽ പ്രോഗ്രാം കൺവീനർ വടയക്കണ്ടി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ എം.എ. ജോൺസൺ, ജനറൽ കൺവീനർ സി.പി. അബ്ദുറഹിമാൻ, ട്രഷറർ ബാലകൃഷ്ണൻ അത്തോളി, കോർഡിനേറ്റർ പങ്കജാക്ഷൻ ശാന്തിഗ്രാം, രജിസ്ട്രേഷൻ കൺവീനർ സെഡ്. എ. സൽമാൻ, പബ്ലിസിറ്റി കൺവീനർ ഷിജി ജീവ, മണലിൽ മോഹനൻ, കെ.ടി.അബ്ദുള്ള ഗുരുക്കൾ, ഗംഗാധരൻ പത്തായം, സരസ്വതി ബിജു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കാർഗിൽ വിജയ ദിവസ് ആഘോഷിച്ചു

Next Story

വയനാട് തുരങ്കപാതക്ക് 2134 കോടി രൂപ ചെലവിടും: മന്ത്രി മുഹമ്മദ് റിയാസ്

Latest from Local News

ഗാന്ധി സ്‌മൃതി ഉണർത്തികൊണ്ടു നടേരി മേഖല കോൺഗ്രസ് പദയാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭയുടേ ഇടതുപക്ഷ ഭരണത്തിൽ , അഴിമതി നിറഞ്ഞ സ്വജനപക്ഷപാതം നിറഞ്ഞ ഭാരത്തിനെതിരെ മരുതൂരിൽ ഡിസിസി പ്രസിഡണ്ട് ഉൽഘാടനം നിർവഹിച്ചു ,

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 07-10-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ-പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 07.10.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം

സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി റീൽ ചിത്രീകരണം; സാമൂഹിക പ്രവർത്തകൻ പരാതി നൽകി

കോഴിക്കോട്: സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി. വിദ്യാർഥികളുടെ സ്വകാര്യതയെ മാനിക്കാതെ ചിത്രീകരിക്കുന്ന റീലുകൾക്ക് നിയന്ത്രണം വേണമെന്നാണ്

കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം സ്വാഗതസംഘം രൂപവൽകരിച്ചു

തിരുവങ്ങൂർ : നവംബർ നാല്, അഞ്ച്, ആറ് തീയതികളിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കൊയിലാണ്ടി ഉപജില്ല കലോത്സവത്തിന്റെ വിജയത്തിനായി