പെരുവട്ടൂർ – നടേരിക്കടവ് റോഡിലെ കുഴി അടച്ച് സി പി എം

കൊയിലാണ്ടി: പെരുവട്ടൂർ നടേരിക്കടവ് റോഡിലെ കുഴികൾ സി പി എം, ഡി വൈ എഫ് ഐ പ്രവർത്തകർ ക്വാറി വെയിസ്റ്റ് നിക്ഷേപിച്ച് അടച്ചു. റോഡ് തകർന്ന് കാൽനടയാത്ര പോലും ദുഷ്കരമായ അവസ്ഥയിലാണ് ഈ റോഡ്. സി.പി.എം പെരുവട്ടൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ക്വാറി വേസ്റ്റ് ഇറക്കി റോഡിന്റെ അറ്റകുറ്റപണികൾ നടത്തി റോഡിൻ്റെ ശോചനീയാവസ്ഥ താൽക്കാലികമായി പരിഹരിച്ചു. മുൻ കൗൺസിലർ രമേശന്റെ നേതൃത്വത്തിൽ പതിനഞ്ചോളം പ്രവർത്തകരാണ് ഈ ദൗത്യം ഏറ്റെടുത്തത്.

Leave a Reply

Your email address will not be published.