കേരള ക്ഷേത്ര സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ കേസരി – പരമേശ്വരം ഹാളിൽ നടന്ന സമൂഹ രാമായണ പാരായണം പ്രശസ്ത സിനിമാതാരം കുമാരി അഖില ശശിധരൻ ഉദ്ഘാടനം ചെയ്തു. ശ്രീമതി. വാസന്തി വിശ്വനാഥൻ (ശ്രേഷ്ടാചാരസഭ) അനുഗ്രഹഭാഷണം നടത്തി. ജില്ലാ മാതൃസമിതി പ്രസിഡണ്ട് ശ്രീമതി. ജയശ്രീ ടീച്ചർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ജില്ലാ മാതൃസമിതി സെക്രട്ടറി ശ്രീമതി. നീന മുരളീധരൻ സ്വാഗതവും മാതൃസമിതി ജില്ലാ ഉപാദ്ധ്യക്ഷ ശ്രീമതി. ശോഭ സുരേന്ദ്രൻ നന്ദിയും പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം ശ്രീമതി. സുലോചന ഉദയകുമാർ, ജില്ലാ ഉപാദ്ധ്യക്ഷ ശ്രീമതി. പി. വിജയലക്ഷ്മി എന്നിവർ വിശിഷ്ടാതിഥികൾക്ക് ഉപഹാരം നൽകി.
തുടർന്ന് മാതൃസമിതി അംഗങ്ങൾ സമൂഹരാമായണ പാരായണവും ശ്രീരാമ അഷ്ടോത്തര ശതനാമവലി അർച്ചനയും നടത്തി. ശ്രീമതി. രജിത ജ്യോതിഷ് പ്രാർത്ഥനയും ശ്രീമതി. ഷിജൂല ഐനാസ് ഐക്യമത്യസൂക്തവും ആലപിച്ചു.