കനത്ത മഴയിൽ നീരൊഴുക്ക് ശക്തമായി കക്കയം ഡാമിൻ്റെ രണ്ട് ഷട്ടറുകൾ ഉയർത്തി

കനത്ത മഴയിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് കക്കയം ഡാമിലെ ജലനിരപ്പ് റെഡ് അലേർട്ട് ലെവലായ 2485.24 അടിയെക്കാൾ ഉയർന്ന് 2487 അടിയിൽ എത്തിയ സാഹചര്യത്തിൽ ഡാമിൻ്റെ രണ്ട് ഷട്ടറുകളും അര അടി വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നു. ഇതേത്തുടർന്ന് പുഴയിലെ ജലനിരപ്പ് ഉയരാൻ ഇടയുള്ളതിനാൽ പുഴക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published.