കൊടുവള്ളി:- പറമ്പത്തുകാവ് എ എം എൽ പി സ്കൂളിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് പൊതുതെരഞ്ഞെടുപ്പിൻ്റെ ബാലപാഠം പകർന്നു നൽകുന്നതായി മാറി. പത്രികാ സമർപ്പണം, സൂക്ഷ്മപരിശോധന, പത്രിക പിൻവലിക്കൽ, ചിഹ്നം അനുവദിക്കൽ, തെരഞ്ഞെടുപ്പ് പ്രചാരണം, തെരഞ്ഞെടുപ്പ് ഏജൻ്റുമാർ, വോട്ടെടുപ്പ്, ഫലഖ്യാപനം, ആഹ്ലാദപ്രകടനം എന്നിവ നടന്നു. ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ ഉപയോഗിച്ചാണ് ഇലക്ഷൻ നടന്നത്. സ്കൂൾലീഡറായി ടി മുഹമ്മദ് റബീഹ് ആവിലോറയേയും, ഉപലീഡറായി പി പി ആയിഷ ഹൗനയേയും, സ്പോർട്സ് ലീഡറായി മുഹമ്മദ് ഹനീനേയും, ആർട്സ് സെക്രട്ടറിയായി നജ്‌വ ഫാത്തിമയേയും തെരഞ്ഞെടുത്തു. അനുമോദനയോഗം ഹെഡ്മിസ്ട്രസ് ശ്രീമതി: സി കെ സുലൈഖ ഉദ്ഘാടനം ചെയ്തു. ഫസൽ ആവിലോറ അധ്യക്ഷനായി. ടി ഷബീന ബീവി, പി കെ നജ്മത്ത്, ടി കെ ഷീല, പി കെ യുസൈറ ഫെബിൻ മുബഷിർ പാലങ്ങാട്, അഫ്ത്താഷ് എളേറ്റിൽ, മുഫീദ് മടവൂർ, പി സ്മിത, പി ജസീല, കെ നാജിഷ ആശംസകൾ നേർന്ന് സംസാരിച്ചു. ഈ മാസം 28 ന് നടക്കുന്ന ചടങ്ങിൽ ലീഡർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
Latest from Local News
കാസർകോട് ദേശീയപാത നിർമാണപ്രവൃത്തികൾക്കിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. കാസർകോട് മൊഗ്രാലിലാണ് അപകടം. വടകര സ്വദേശി അക്ഷയ് (30), അശ്വിൻ
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സഹായ ഹസ്തം. ചിങ്ങക്കാഴ്ചയുമായി തുടർച്ചയായി രണ്ടാം വർഷവും കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി. അഭയം സ്കൂളിലെ സപ്തംബർ മാസത്തെ
പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ബേപ്പൂർ എം എൽ എ യും മുൻ ഡി.സി.സി പ്രസിഡണ്ടും മലബാറിലെ പ്രമുഖ
മേപ്പയ്യൂർ: നൊച്ചാട് കണ്ടോത്ത് പരേതരായ നാരായണൻ അടിയോടി, ഹൈമവതി അമ്മ എന്നിവരുടെ മകളും പയ്യോളി ഹൈസ്കൂൾ മുൻ പ്രിൻസിപ്പലുമായ നളിനി കണ്ടോത്ത്
ഉള്ളിയേരി : ഉള്ളിയേരി പാലോറ ഹയർ സെക്കണ്ടറി സ്കൂളിലെ 1994 ബാച്ച് സെപ്റ്റംബർ 13 ശനിയാഴ്ച പാലോറയിൽവെച്ച് ഒത്തുചേരലിന്റെ ആറാം വാർഷികം