- കോസല രാജ്യത്തിൻ്റെ തലസ്ഥാനം ഏത്?
അയോദ്ധ്യ
- ദശരഥമഹാരാജാവിന്റെ മന്ത്രി ആരായിരുന്നു ?
സുമന്ത്രർ
- ദശരഥമഹാ രാജാവിന്റെ രാജ്ഞിമാർ ആരൊക്കെയായിരുന്നു ?
കൗസല്യ, കൈകേയി, സുമിത്ര
- ദശരഥ മഹാരാജാവിന് കൗസല്യയിൽ പിറന്ന പുത്രിയുടെ പേരെന്ത്?
ശാന്ത
- ശാന്തയെ ദത്തുപുത്രിയായി ആർക്കാണ് നൽകിയത് ?
ലോമപാദന്
- ശാന്തയെ വിവാഹം കഴിച്ചു നൽകിയത് ആർക്കാണ്?
ഋഷ്യശൃംഗന്
- ദശരഥൻ്റെ കുലഗുരു ആരാണ്?
വസിഷ്ഠമഹർഷി
- വസിഷ്ഠ മഹർഷി ദശരഥനോട് നടത്താൻ ആവശ്യപ്പെട്ട മഹാ യാഗം ഏതായിരുന്നു ?
പുത്രകാമേഷ്ടി യാഗം
- ഏതു നദിയുടെ തീരത്ത് വെച്ചാണ് പുത്രകാമേഷ്ടി യാഗം നടത്തിയത്?
സരയൂ നദി
- ശ്രീരാമചന്ദ്രന്റെ ജന്മനക്ഷത്രം ഏതാണ് ?
മീന മാസത്തിലെ പുണർതം നക്ഷത്രം
തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ