കൊയിലാണ്ടി: ജില്ലയിലെ 11 പട്ടികവർഗ ഉന്നതി പഠന കേന്ദ്രങ്ങളിലേക്ക് 6000 പുസ്തകങ്ങൾ ശേഖരിച്ച് ലൈബ്രറി സംവിധാനം ഒരുക്കുന്ന തിനായി നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയിൽ നാഷണൽ സർവ്വീസ് സ്കീം കൊയിലാണ്ടി ക്ലസ്റ്റർ, യൂണിറ്റ് തലത്തിൽ വളണ്ടിയർമാർ സമാഹരിച്ച പുസ്തകങ്ങൾ എൻഎസ് എസ് റിജിനൽ പ്രോഗ്രാം കോഡിനേറ്റർ എസ്.ശ്രീചിത്തിന് കൈമാറി. ജില്ലാ ഭരണകൂടവും ജില്ലാ പട്ടിക വർഗ്ഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കൊയിലാണ്ടി ഗാമ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻ എസ് എസ് കൊയിലാണ്ടി ക്ലസ്റ്റർ കൺവീനർ കെ.പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ഓഫീസർമാരായ എ. കെ പ്രവീഷ് , ഡോ. സുനിൽകുമാർ , ഒ . സുരേഷ് കുമാർ , കെ.ഷിജിൻ കുമാർ , പി.സനിൽ കുമാർ , കെ. ആർ ലിഷ , കെ.ഫൗസിയ , സി.എ.ജീന, ടി.സി.പ്രവീണ എന്നിവർ ആശംസകളർപ്പിച്ചു. തദവസരത്തിൽ മുൻ പ്രോഗ്രാം ഓഫീസർമാരായ അഷറഫ് പി. പി , നിഷിത എൻ ടി ,ജിത.കെ, മഹേഷ്.ടി എന്നിവർക്ക് യാത്രയയപ്പും നൽകി.
