കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി ഇരുപത്തിയാറാമത് കാർഗിൽ ദിനം ആചരിച്ചു. ഈശ്വരപ്രാർത്ഥനയോടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിച്ചു കൊണ്ട് തുടക്കം ആയി. യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ഇമ്മിണിയത്ത് ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഓണററി ക്യാപ്റ്റൻ എ.കെ. ലക്ഷ്മണൻ മുഖ്യപ്രഭാക്ഷണം നടത്തി. ശേഷം ഇൻകം ടാക്സ് ക്ലാസ് ഇൻകം ടാക്സ് പ്രാക്റ്റീഷ്യനർ ശ്രീ ഷാനിദ് , എസ്.ബി.ഐ സംബന്ധിച്ച ക്ലാസ് ശ്രീ മിൻ്റുലാലും നടത്തി. എ.കെ. രവീന്ദ്രൻ, രാമകൃഷ്ണൻ വിയ്യൂർ, ഉണ്ണികൃഷ്ണൻ മുചുകുന്ന്, ബാബു . സി . സത്യൻ കീഴരിയൂർ, സുബിജമനോജ്, ശൈലജ രാമകൃഷ്ണൻ, പത്മാവതി ഗംഗാധരൻ, രാധാകൃഷ്ണൻ നടേരി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ശ്രീശൻകാർത്തിക സ്വാഗതവും, ട്രഷറർ പ്രേമാനന്ദൻ തച്ചോത്ത് നന്ദിയും പറഞ്ഞു. ദേശീയഗാനത്തോടെ സമാപനം കുറിച്ചു.
Latest from Local News
പേരാമ്പ്ര:ജനങ്ങളിൽ ഭിന്നിപ്പും വർഗ്ഗീയതയും വളർത്തി അധികാരത്തിൽ വരാമെന്ന ഇടത്പക്ഷ മോഹം കേരളത്തിൽ വിലപോവില്ലെന്നും, ചില സാമുദായിക നേതാക്കൾ നടത്തി കൊണ്ടിരിക്കുന്ന വർഗ്ഗീയ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30
ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര മഹോത്സവം 22ന് തുടങ്ങും. 22ന് രാത്രി 7 മണിക്ക് നാടകം “ഇത് ശാകുന്തള പർവ്വം”.
കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ മാതു (83) അന്തരിച്ചു. ഭർത്താവ് ഗോപാലൻ. മക്കൾ സുമതി, പരേതനായ രമേശൻ (കടമേരി). മരുമകൻ കാക്രാട്ട്
തിക്കോടി ചെറു മത്സ്യ ബന്ധന തുറമുഖം (ഫിഷ്‌ലാന്റിംഗ് സെന്റര്‍) നിര്‍മ്മിക്കാന്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് തയ്യാറാക്കിയ 5.27 കോടി രൂപയുടെ പദ്ധതിയ്ക്ക്







