കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ്, കോഴിക്കോട് ജില്ലാ ബ്ലോക്ക് കമ്മറ്റികളു ടെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് സമുചിതമായി ആഘോഷിച്ചു. മാനാഞ്ചിറ യുദ്ധ സ്മാരക കവാടത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറി ശ്രീ മോഹനൻ പട്ടോന സ്വാഗതം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് ശ്രീ ജയരാജൻ പി അദ്ധ്യക്ഷം വഹിച്ചു. അനുസ്മരണ യോഗവും ദീപ സമർപ്പണവും ഡോ. നൗഫൽ ബഷീർ, ഡിപ്യൂട്ടി സി. എം. എസ്, മിംസ് ഹോസ്പിറ്റൽ, കോഴിക്കോട് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് പ്രസിഡണ്ട് കേണൽ ജയദേവൻ മുഖ്യ പ്രഭാഷണംനടത്തി.
മിംസ് ഹോസ്പിറ്റൽ പ്രതിനിധി ശ്രീമതി ബിന്ദു യോഗത്തെ അഭിസംബോധന ചെയ്തു. കേണൽ മോഹൻദാസ്, ജില്ലാ സൈനിക വെൽഫയർ ബോർഡ് പ്രസിഡന്റ്, ക്യാപ്റ്റൻ മാധവൻ നായർ, കൃഷ്ണനുണ്ണി എം കെ, ശ്രീമതി ഊർമിള രാജഗോപാൽ,ശ്രീമതി സുമതി ഗോപിനാഥൻ ശ്രീ സുഭാഷ് ,ശ്രീ മോഹനൻ എൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ ട്രഷറർ സദാനന്ദൻ പി നന്ദി പറഞ്ഞു. യുദ്ധത്തിൽ വീരമൃത്യു വരിച്ച 527 സൈനികരുടെ ദീപ്തമായ സ്മരണക്കു മുമ്പിൽ ദീപാർച്ചന നടത്തി.ദേശീയ ഗാനപലത്തോടെ യോഗം അവസാനിച്ചു.