കൊയിലാണ്ടി: അരങ്ങാടത്ത് ക്രിസ്റ്റൽ മെറ്റൽ വർക്സ് ഉടമ ബാബുരാജൻ ( 69) അന്തരിച്ചു. കൊയിലാണ്ടി പഴയ ചിത്രാ ടാക്കിസിന് സമീപം സ്റ്റാൻലി ഓട്ടോ ഇൻഡസ്ട്രിസ് എന്ന സ്ഥാപനവും നടത്തിയിരുന്നു. പരേതനായ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ രാജ്യസഭ എം പി യും മുൻ ബേപ്പൂർ എം എൽ എയുമായ ചാത്തുണ്ണി മാസ്റ്ററുടെ മകനാണ്. അമ്മ: കല്യാണി അമ്മ
ഭാര്യ: പുഷ്പ മക്കൾ: സ്റ്റാൻലി , നൗഷാദ്, രഞ്ജിത് . മരുമക്കൾ: ഷൈജ , ഉമാമഹേശ്വരി സഹോദരങ്ങൾ: അഡ്വ:കെ. ജയരാജൻ (കോഴിക്കോട്), കെ. വേണുഗോപാൽ (കൊച്ചി), നീന (തിരുവനന്തപുരം) , ആനി (മലപ്പുറം) , പരേതനായ ലെനിൻദാസ് . സംസ്ക്കാരം : ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ബേപ്പൂർ ഗോതീശ്വരം ശ്മശാനത്തിൽ
