കോഴിക്കോട് കാറ്റും മഴയും; വിവിധ സ്ഥലങ്ങളിൽ മരം വീണ് നാശനഷ്ടം

 

കോഴിക്കോട്: ഇന്ന് പുലർച്ചെ ഉണ്ടായ കാറ്റും മഴയും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. ചേളന്നൂരിലെ പാലത്ത് അടുവാറക്കൽ താഴത്ത് പുനത്തിൽ ഭാവന സലാമിൻ്റെ വീട്ടിന് മുകളിലേക്ക് മരം കടപുഴകി വീണ് നാശനഷ്ടമുണ്ടായി.  ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. നരിക്കുനി ചെമ്പക്കുന്നിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം മരം മാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മരം മുറിക്കാരെ വിളിച്ച് മരം മുറിച്ച് മാറ്റാനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മടവൂർ പഞ്ചായത്തിലെ എരവണ്ണൂരിലെ നെട്ടോടി താഴത്തും വലിയ മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗത തടസ്സം സൃഷ്ടിച്ചു. സമീപത്തുള്ള കടകൾക്ക് നേരിയ നാശനഷ്ടം സംഭവിച്ചു . ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റിയതോടെ ഗതാഗത തടസ്സം നീങ്ങി. എന്നാൽ, പ്രദേശത്തെ വൈദ്യുതി ബന്ധം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ശക്തമായ മഴ: ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Next Story

കൊയിലാണ്ടി പന്തലായനി ഈശ്വരൻ ചിറകുനി പി കെ ചേക്കോട്ടി അന്തരിച്ചു

Latest from Main News

“സ്റ്റോപ്പ് ഡയേറിയ”, പേവിഷബാധ, മഞ്ഞപ്പിത്ത പ്രതിരോധം – ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി

പയ്യോളി നഗരസഭ കുടുംബാരോഗ്യ കേന്ദ്രം ഇരിങ്ങൽ – കോട്ടക്കലിൻ്റെ ആഭിമുഖ്യത്തിൽ ജലജന്യ – ജന്തുജന്യ രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി പേ വിഷബാധ,

14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ ഷാലു കിംഗ് അറസ്റ്റില്‍

14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ ഷാലു കിംഗ് അറസ്റ്റില്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ഹാസ്യപരമായ വീഡിയോകളിലൂടെയും പരസ്യങ്ങളിലൂടെയും ശ്രദ്ധ

മത്സ്യത്തൊഴിലാളികൾക്ക് ഇന്ധനനികുതി ഇളവ്; സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചു

കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനവും മത്സ്യലഭ്യത കുറവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ നൽകുന്ന പോലെ ഇന്ധന വിലയിൽ

അരിക്കുളം പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമകേടന്ന്: കോൺഗ്രസ്സ്

അരിക്കുളം : തദ്ദേശ തിരെഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പരാതിയുമായി കോൺഗ്രസ്സ് അരിക്കുളം മണ്ഡലം നേതൃത്വം . പ്രസിദ്ധീകരിച്ച പട്ടികയിൽ

ഗോവിന്ദച്ചാമി ഇനി വിയ്യൂരിലെ ഏകാന്ത സെല്ലിൽ; ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറക്കില്ല

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം ജയിലധികർക്ക് വലിയ മാനക്കേടാണ് സൃഷ്ടിച്ചത്. ജയിലിൽ വലിയ സുരക്ഷ വീഴ്ച