കാപ്പാട് : കാട്ടില പീടിക മുല്ലാണ്ടിയിൽ താമസിക്കും അഹമ്മദ് കോയയുടെ പുത്രൻ മുഹമ്മദ് ജാസിറിനെ (22) ഇക്കഴിഞ്ഞ 24 ആം തീയതി മുതൽ കാണാതായിരിക്കുന്നു. കാട്ടിലെ പീടിക അമ്പലപ്പള്ളി ഹാർഡ്‌വെയർ ഷോപ്പിലെ ജീവനക്കാരനായിരുന്നു ജാസിർ.
കാപ്പാട് കണ്ണങ്കടവ് ബീച്ചിന് സമീപം ജാസിറിൻ്റെ ബൈക്ക് കണ്ടത്തിയതിനെ തുടർന്ന് കണ്ണൂർ മുതൽ
ബേപ്പൂർ വരെ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല . ചാവിയും ഹെൽമെറ്റും
ജാസിറിന്റെ ബൈക്കിൽ തന്നെ ഉണ്ടായിരുന്നു.