പയ്യോളി നഗരസഭ കുടുംബാരോഗ്യ കേന്ദ്രം ഇരിങ്ങൽ – കോട്ടക്കലിൻ്റെ ആഭിമുഖ്യത്തിൽ ജലജന്യ – ജന്തുജന്യ രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി പേ വിഷബാധ, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങളെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി. കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങൾക്കു വേണ്ടി നടത്തിയ സെമിനാറിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ ജയരാജ് ക്ലാസ് എടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രജിഷ കെ വി ,ഷാജി പി കെ , ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ആശ ജി നായർ എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു.
സി.ഡി.എസ് ചെയർ പേഴ്സൺ രമ്യ പി.പി. അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ പ്രമീള, സരള എന്നിവർ സംസാരിച്ചു.സാമൂഹ്യ ഉപസമിതി കൺവീനർ റമീന ഹമീദ് സ്വാഗതവും സ്വാതി നന്ദിയും പറഞ്ഞു.
Latest from Main News
കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് ഒക്ടോബർ 16 വരെ അപേക്ഷിക്കാം. സൗണ്ട് എൻജിനീയറിംഗ്, ആര്‍ജെ ട്രെയിനിംഗ്,
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍
ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള നഗരപാത വികസന പദ്ധതിയില്‍പ്പെട്ട നഗരത്തിലെ 12 പ്രധാന റോഡുകളുടെ
അഹമ്മദാബാദ്: ട്രാൻസ് സ്റ്റേഡിയയിലെ ഏക ക്ലബ് അരീനയിൽ 70-ാമത് ഫിലിംഫെയർ അവാർഡുകൾ വിതരണം ചെയ്യുന്നതിനാൽ, സുരക്ഷാ, ഇവന്റ് മാനേജ്മെന്റ് നടപടികളുടെ ഭാഗമായി
സംസ്ഥാനത്തെ ദേശീയപാതയുടെ പൂർത്തീകരിച്ച ഭാഗങ്ങള്‍ ജനുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഡൽഹിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച