വാഹന പരിശോധനക്കിടെ കൊക്കയിലേക്ക് ചാടിയ യുവാവിനെ ലക്കിടിയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു

വാഹന പരിശോധനക്കിടെ കൊക്കയിലേക്ക് ചാടിയ യുവാവിനെ ലക്കിടിയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയോടെയാണ് വാഹനപരിശോധനക്കിടെ ഇയാൾ വയനാട് ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയിന്‍റിൽ നിന്നും താഴേക്ക് ചാടിയത്. ഇയാളുടെ വാഹനത്തിൽ നിന്നും എംഡിഎംഎ കണ്ടെത്തിയിരുന്നു. പിന്നീട് പൊലീസും ഫയർഫോഴ്സും ഡ്രോൺ ഉൾപ്പെടെ എത്തിച്ച് തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

രാവിലെയോടെയാണ് ലക്കിടി ഓറിയന്‍റൽ കോളജ് പരിസരത്ത് ഇയാളെ കണ്ടതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് എത്തുകയും, ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ഇയാളെ വൈത്തിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
90 ഗ്രാം എംഡിഎംഎ ആണ് ഇയാളുടെ വാഹനത്തില്‍ നിന്നു പോലീസ് പിടികൂടിയത്.ഗോവിന്ദചാമി ജയില്‍ ചാടിയതിന്‍റെ ഭാഗമായി പരിശോധന നടത്തവേയായിരുന്നു ഷഫീഖിനെ പൊലീസ് തടഞ്ഞതും ഇയാള്‍ കൊക്കയിലേക്ക് എടുത്തു ചാടിയതും.വിവിധ പോലീസ് സ്റ്റേഷനുകളിലായി ഷഫീഖിന്‍റെ പേരില്‍ ലഹരിക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു

Next Story

ഷോക്കേറ്റ് വിദ്യാർഥി മരിച്ചതിൽ കടുത്ത നിലപാടുമായി സർക്കാർ; സ്കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടു, ഭരണം സർക്കാർ ഏറ്റെടുത്തു

Latest from Main News

ഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചന

ഹയർ സെക്കന്ററി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ക്ലാസ് പീരിയഡ് മുക്കാൽ മണിക്കൂറിൽനിന്ന് ഒരു മണിക്കൂറാക്കാനുള്ള സാധ്യത തേടി വിദ്യാഭ്യാസ വകുപ്പ്. പീരിയഡ്

തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ലെന്ന്  ഹൈക്കോടതി

തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ലെന്ന്  ഹൈക്കോടതി. തദ്ദേശ സ്ഥാപന അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍

സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ, കെഎസ്ആര്‍ടിസി സ്റ്റേജ് ക്യാരേജുകളില്‍ വിദ്യാര്‍ഥികളുടെ

പി.എം. ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയക്കും

പി.എം. ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയക്കും. കത്തിന്റെ കരട് മുഖ്യമന്ത്രി പിണറായി വിജയൻ