നടുവണ്ണൂർ സ്കൂളിലെ എൻസിസി കേഡറ്റുകൾ കാർഗിൽ വിജയ് ദിനാചരണം നടത്തി

 

നടുവണ്ണൂർ: 2025 ജൂലൈ 26-ന് രാവിലെ 10.30-ന് സ്മാർട്ട് ഹാളിൽ കാർഗിൽ വിജയദിനം ആചരിച്ചു. 50 എൻ.സി.സി. കേഡറ്റുകൾ ചടങ്ങിൽ പങ്കെടുത്തു. സ്കൂളിലെ എൻസിസി ഓഫീസർ രമ്യ പി.കെ. സ്വാഗത പ്രഭാഷണം നടത്തി. തുടർന്ന് ഹെഡ്മാസ്റ്റർ ശ്രീ. നിഷിത് കെ വീര മൃത്യുവരിച്ച ജവാന്മാരുടെ ചിത്രത്തിനു മുമ്പിൽ ദീപം തെളിച്ച് പുഷ്പാർച്ചന നടത്തി .

സുബേദാർ മേജർ സെന്തിൽ കുമാർ, ഹവിൽദാർ കുൽദീപ് സിംഗ് എന്നിവർ മാർട്ട്യർസിനോടുള്ള ആദരസൂചകമായി സല്യൂട്ട് നൽകി. തുടർന്ന് കാഡറ്റുകൾ ദീപം തെളിച്ച് മൗന പ്രാർത്ഥന നടത്തി.

സുബേദാർ മേജർ സെന്തിൽ കുമാർ കാർഗിൽ യുദ്ധത്തിന്റെ മഹത്വവും സൈനികരുടെ ത്യാഗവും വിശദീകരിച്ചുകൊണ്ട് കേഡറ്റുകൾക്ക് പ്രചോദനപരമായ പ്രസംഗം നടത്തി. എൻസിസി ഗാനവും ദേശീയഗാനവും ആലപിച്ച് പരിപാടി അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 27 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

Next Story

മലബാര്‍ റിവര്‍ ഫെസ്റ്റ്: സെമിയിലേക്ക് തുഴഞ്ഞുകയറി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ മലയാളി താരം ആദം

Latest from Local News

വെങ്ങളം – അഴിയൂർ റൂട്ടിലെ ഗതാഗത തടസ്സം കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്ന് ഡി സി സി പ്രസിഡന്റ്

  കൊയിലാണ്ടി: വെങ്ങളത്തിനും വടകര അഴിയൂരിനുമിടയിൽ ദേശീയപാതയിലെ ഗതാഗത തടസ്സം അടിയന്തരമായി പരിഹരിക്കണമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വക്കേറ്റ് കെ.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 27 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 27 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. യൂറോളജി വിഭാഗം ഡോ : സായിവിജയ്

നടേരി തിയ്യരു കണ്ടിമുക്ക് പിലാത്തോട്ടത്തിൽ താമസിക്കും കോതമംഗലം കാനത്തിൽ താഴക്കുനി സജീവൻ നായർ അന്തരിച്ചു

കൊയിലാണ്ടി : നടേരി തിയ്യരു കണ്ടിമുക്ക് പിലാത്തോട്ടത്തിൽ താമസിക്കും കോതമംഗലം കാനത്തിൽ താഴക്കുനി സജീവൻ നായർ ( 68) അന്തരിച്ചു. പിതാവ്:

കെ.പി.എസ്.ടി.എ. മേലടി സംഘടിപ്പിക്കുന്ന ‘ഒച്ച’യുടെ ബ്രോഷർ പ്രകാശനം നടന്നു 

പയ്യോളി: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി ആഗസ്റ്റ് 2 ന് മേപ്പയ്യൂർ വി.ഇ.എം.യു.പി. സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി സംഘടിപ്പിക്കുന്ന ഏകദിന നേതൃത്വ