കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എംഎസ്എഫിന് മിന്നും വിജയം; എല്ലാ ജനറല്‍ സീറ്റും യുഡിഎസ്എഫിന്

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിയന്‍ നിലനിര്‍ത്തി യുഡിഎസ്എഫ്. എല്ലാ ജനറല്‍ സീറ്റിലും യുഡിഎസ്എഫ് വിജയിച്ചു. എംഎസ്എഫിന്റെ ഷിഫാന പികെയാണ് ചെയര്‍പേഴ്‌സണ്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥിയാണ് ഷിഫാന. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എംഎസ്എഫിന് ഒരു ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിക്കുന്നത്

സെഞ്ച്വറി ഭൂരിപക്ഷത്തിന്റെ ചരിത്ര വിജയമാണ് എംഎസ്എഫ്-കെഎസ്‌യു സഖ്യം നേടിയത്. ചെയര്‍പേഴ്‌സണ്‍, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എംഎസ്എഫ് പ്രതിനിധികള്‍ വിജയിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. 45 വര്‍ഷം മുന്‍പ് എസ്എഫ്‌ഐ-എംഎസ്എഫ് മുന്നണിയില്‍ ടിവിപി ഖാസിം സാഹിബ് ചെയര്‍മാന്‍ ആയ ശേഷം ഇതാദ്യമായാണ് എംഎസ്എഫിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയുണ്ടായത്.

അഞ്ച് ജനറല്‍ സീറ്റില്‍ നാലെണ്ണത്തില്‍ എംഎസ്എഫും ഒരു സീറ്റില്‍ കെഎസ്‌യുവും വിജയിച്ചു. ജനറല്‍ സെക്രട്ടറിയായി എംഎസ്എഫിന്റെ സൂഫിയാന്‍ വില്ലന്‍, വൈസ് ചെയര്‍മാനായി എംഎസ്എഫിന്റെ മുഹമ്മദ് ഇര്‍ഫാന്‍ എസി, വൈസ് ചെയര്‍മാന്‍ ലേഡിയായി എംഎസ്എഫിന്റെ നാഫിയ ബിറ, ജോയിന്റ് സെക്രട്ടറിയായി കെഎസ്‌യുവിന്റെ അനുഷ റോബിയും തെരഞ്ഞെടുക്കപ്പെട്ടു

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് പുതിയ സെൻട്രൽ ജയിൽ; കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്താൻ തീരുമാനം

Next Story

രാമായണം പ്രശ്നോത്തരി – ഭാഗം 11

Latest from Main News

പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ടെണ്ണല്‍ ദിവസം രാവിലെ 8ന് മുമ്പ് തിരികെ എത്തിക്കണം

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലേക്കുള്ള ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ട് ചെയ്ത ശേഷം വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13ന് രാവിലെ എട്ട് മണിക്ക്

പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍…

ഡിസംബര്‍ 11ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ ചെല്ലുന്ന സമ്മതിദായകന്‍ ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്താണ് ആദ്യം

കോഴിക്കോട് ജില്ലയില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി

  തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13നും മദ്യ

ബാലുശ്ശേരി കാലിക്കറ്റ് ആദർശ സംസ്‌കൃത വിദ്യാപീഠം ക്യാംപസിൽ കാട്ടുപന്നിയുടെ ആക്രമണം

ബാലുശ്ശേരി കാലിക്കറ്റ് ആദർശ സംസ്‌കൃത വിദ്യാപീഠം ക്യാംപസിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ അധ്യാപകൻ  തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടു. ക്ലാസ് മുറിയിലേക്കു നടന്നുപോകുമ്പോൾ വേദാന്തം

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പോളിംഗ് സ്റ്റേഷനുകള്‍ക്കും കലക്ടർ അവധി പ്രഖ്യാപിച്ചു

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പോളിംഗ് സ്റ്റേഷനുകള്‍ക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയില്‍ പോളിംഗ് സ്റ്റേഷനുകളായും സ്വീകരണ-വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍