മലബാര്‍ റിവര്‍ ഫെസ്റ്റ്: സെമിയിലേക്ക് തുഴഞ്ഞുകയറി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ മലയാളി താരം ആദം

 

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ കയാക്കിങ്ങില്‍ സെമിഫൈനലിലേക്ക് തുഴഞ്ഞുകയറി 17കാരനായ മലയാളി താരം ആദം മാത്യു സിബി. പ്രൊഫഷണല്‍ എക്‌സ്ട്രീം സ്ലാലോം വിഭാഗത്തില്‍ സെമിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയാണ് ആദം. ഈ വര്‍ഷം തായ്ലന്‍ഡില്‍ നടന്ന ഏഷ്യന്‍ സ്ലാലോം കയാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 18 വിഭാഗം ടീം ഇവന്റിലെ സില്‍വര്‍ മെഡല്‍ ജേതാവ് കൂടിയാണ് എറണാകുളം അരക്കുന്നം സ്വദേശിയായ പന്ത്രണ്ടാം ക്ലാസുകാരന്‍. 2024ല്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത വിഭാഗത്തില്‍ നാലാം സ്ഥാനത്തെത്തിയിരുന്നു.

പിതാവ് സിബിയും സുഹൃത്തുക്കളും എറണാകുളത്തെ ഫ്‌ളാറ്റ് വാട്ടറില്‍ കയാക്കിങ് ചെയ്യുന്നത് കണ്ടാണ് ഈ മേഖലയിലേക്ക് എത്തിയതെന്ന് ആദം പറയുന്നു. പിന്നീട് വൈറ്റ് വാട്ടറിലേക്കും കടക്കുകയായിരുന്നു. നാലുവര്‍ഷമായി വൈറ്റ് വാട്ടര്‍ ചെയ്യുന്നുണ്ട്. ആദ്യമൊക്കെ സാഹസികത നിറഞ്ഞ വൈറ്റ് വാട്ടര്‍ കയാക്കിങ് ചെയ്യുന്നതിന് ചെറിയ പേടിയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കോടഞ്ചേരിയിലും ഋഷികേശിലുമൊക്കെയായി പരിശീലനം നടത്തി അത് മാറിയെന്നും ആദം പറയുന്നു. നിലവില്‍ കേരളത്തില്‍നിന്ന് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഏക താരമാണ്.

അമ്മ ജിന്‍സും സഹോദരി ദയയും അടങ്ങുന്നതാണ് കുടുംബം. സഹോദരിയും ഇപ്പോള്‍ ഫ്‌ളാറ്റ് വാട്ടര്‍ കയാക്കിങ് ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

നടുവണ്ണൂർ സ്കൂളിലെ എൻസിസി കേഡറ്റുകൾ കാർഗിൽ വിജയ് ദിനാചരണം നടത്തി

Next Story

യുവാവിനെ കാണ്മാനില്ല

Latest from Main News

പീടിക മൊബൈൽ ആപ്ലിക്കേഷൻ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

  കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പീടിക മൊബൈൽ ആപ്ലിക്കേഷൻ തൊഴിൽ വകുപ്പ് മന്ത്രി വി

മോട്ടോർ വാഹന വകുപ്പിൽ അച്ചടക്കമുള്ള സേന; എഎംവിഐമാർക്ക് സമഗ്ര പരിശീലനം നൽകി : മന്ത്രി കെ. ബി. ഗണേഷ് കുമാർ

  പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ്

ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് ജാസ്മിന്‍ ജാഫറിനെതിരെ പൊലീസിൽ പരാതി നൽകി ഗുരുവായൂര്‍ ദേവസ്വം

ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ച സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ജാസ്മിൻ ജാഫറിനെതിരെ പൊലീസില്‍ പരാതി. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററാണ് പരാതി