ഗോവിന്ദച്ചാമി ഇനി വിയ്യൂരിലെ ഏകാന്ത സെല്ലിൽ; ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറക്കില്ല

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം ജയിലധികർക്ക് വലിയ മാനക്കേടാണ് സൃഷ്ടിച്ചത്. ജയിലിൽ വലിയ സുരക്ഷ വീഴ്ച ഉണ്ടായി എന്ന കണ്ടെത്തലിൽ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്ന ഉത്തരവ് ഇന്നലെ തന്നെ പുറത്തിറങ്ങിയിരുന്നു. ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്‌തത്‌ കണ്ണൂർ ടൗൺ സ്റ്റേഷനിലായിരുന്നു. അവിടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റി.

വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിക്കുക. കനത്ത പൊലീസ് സുരക്ഷയിലാണ് വിയ്യൂരിലുള്ളത്. ഏകാന്ത സെല്ലിൽ ഗോവിന്ദച്ചാമിയെ തടവിലിടാനാണ് തീരുമാനം. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇപ്പോൾ 125 കൊടും കുറ്റവാളികളാണുള്ളത്. 4.2 മീറ്ററാണ് സെല്ലുകളുടെ ഉയരം. സെല്ലിൽ ഫാനും കട്ടിലും സി.സി.ടി.വി. ക്യാമറകളുമുണ്ട്. സെല്ലുകളിലുള്ളവർക്ക് പരസ്‌പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം സെല്ലിനുളിൽ എത്തിച്ച് നൽകും. ആഹാരം കഴിക്കാൻ പോലും പുറത്തിറക്കില്ല.

വലിയ സുരക്ഷാ സംവിധാനങ്ങളാണ് വിയ്യൂർ ജയിലിൽ ഉള്ളത്. ആറു മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവുള്ള മതിൽ. ഇതിനു മുകളിൽ പത്തടി ഉയരത്തിൽ വൈദ്യുത വേലി. മതിലിന് പുറത്ത് 15 മീറ്റർ വീതം ഉയരമുള്ള നാല് വാച്ച് ടവ൪. ഇതിൽ 24 മണിക്കൂറം ആയുധധാരികളായ പോലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവുമുണ്ടാകും.

Leave a Reply

Your email address will not be published.

Previous Story

വില്ലേജ് ഓഫീസറില്ല ,തലക്കളത്തൂർ ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്

Next Story

അരിക്കുളം പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമകേടന്ന്: കോൺഗ്രസ്സ്

Latest from Main News

കളമശ്ശേരിയിൽ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങൾ പിടിയിൽ

സിനിമാ സ്റ്റൈലിൽ കളമശ്ശേരിയിൽ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങളായ മലപ്പുറം സ്വദേശികളായ തോമസ്, മാത്യു എന്നിവർ പിടിയിൽ.

ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് റദ്ദാകും

കേന്ദ്ര സർക്കാറിൻ്റെ പുതുക്കിയ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം, ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ഡ്രൈവിംഗ് ലൈസൻസ്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവ് എന്ന് റിപ്പോർട്ട്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവെന്ന് റിപ്പോർട്ട്. മകൾക്ക് 200 പവൻ സ്വർണം സ്ത്രീധനമായി നൽകിയിട്ടും അത് മതിയാകില്ലെന്ന്

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു. കൊച്ചി – ദുബായ് റൂട്ടിലെ സർവീസ് മാർച്ച്