അരിക്കുളം : തദ്ദേശ തിരെഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പരാതിയുമായി കോൺഗ്രസ്സ് അരിക്കുളം മണ്ഡലം നേതൃത്വം . പ്രസിദ്ധീകരിച്ച പട്ടികയിൽ തെറ്റുകളുടെ കൂമ്പാരമാണ് . അതിർത്തിക്കൊന്നും ഒരു പരിഗണനയും നൽകാതെ സിപിഎം ൻറെ അജ്ഞാനവർത്തികളായി പഞ്ചായത്ത് സിക്രെട്ടറിയും ഉദ്യോഗസ്ഥരും മാറിയെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു . ചുരുങ്ങിയ ദിവസത്തിനുള്ളിൽ പട്ടിക ശുദ്ധീകരണം അസാധ്യമാണ് .
നൂറോളം വോട്ടുകൾ പുതുതായി ചേർക്കാനും വീടുമാറിയവരും മരണപ്പെട്ടവരുമായി ഒട്ടേറെ പേരെ ഒഴിവാക്കാനും ഉള്ള സ്ഥിതിക്ക് പട്ടിക ശുദ്ധീകരണത്തിന് അനുവദിച്ച സമയം അപര്യാപ്തമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി . പഠനത്തിനും മറ്റു ആവശ്യങ്ങളുമായി പുറത്തുഉള്ള പുതിയ വോട്ടർമാർക്ക് ഹിയറിങ് സംവിധാനം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും , കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷൻ മാതൃകയിൽ ഉദ്യോഗസ്ഥർ അന്യഷിച്ചു വോട്ടറെ ചേർക്കുന്ന രീതി അവലംഭിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു . മണ്ഡലം പ്രസിഡന്റ് ശശി ഊട്ടേരി – ഭാരവാഹികളായ ടി.ടി ശങ്കരൻ നായർ – യൂസഫ് കുറ്റിക്കണ്ടി – ഹാഷിം കാവിൽ തുടങ്ങിയവർ പങ്കെടുത്തു.