പത്തനംതിട്ട ∙ ആചാരപരമായും ചരിത്രപരമായും ഏറെ പ്രത്യേകതയുള്ള ആറന്മുള വള്ളസദ്യ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
ആറന്മുള ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസിൽ തയാറാക്കിയ പ്രത്യേക കൗണ്ടറിൽ നേരിട്ട് എത്തിയോ, ഫോൺ വഴിയോ വള്ളസദ്യയ്ക്കുള്ള കൂപ്പണുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ഒരാൾക്ക് 250 രൂപയാണ് നിരക്ക്. വള്ളസദ്യ അവസാനിക്കുന്നത് വരെയുള്ള എല്ലാ ഞായറാഴ്ചകളിലും ഈ സൗകര്യം ലഭ്യമാണ്. നിലവിൽ ഞായറാഴ്ച ദിവസത്തെ വള്ളസദ്യയാണ് മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയുക.
