കുറ്റ്യാടിയിൽ ഭീതി പരത്തിയ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും

കുറ്റ്യാടിയിൽ ഭീതി പരത്തിയ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും . നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് വനം വകുപ്പ് ആനയെ പിടികൂടാൻ ഒരുങ്ങുന്നത്. നിരവധി ആളുകൾക്കാണ് കുട്ടിയാനയുടെ ആക്രമണത്തിൽ പരിക്കേറ്റത് . തങ്ങൾക്ക് ഭീഷണിയായ ആനയെ പിടികൂടാൻ വനം വകുപ്പ് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. സ്ഥലത്ത് വലിയ കൃഷിനാശവും ആന ഉണ്ടാക്കിയിരുന്നു.

കാട്ടാനയെ മയക്ക് വെടിവെക്കാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു . എന്നാൽ തുടർച്ചയായി രണ്ടുദിവസം ജനവാസ മേഖലയിൽ തന്നെ കാട്ടാന തമ്പടിച്ചിട്ടും ഇതിനെ പിടികൂടാൻ വനം വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു . ഇതിൽ പ്രതിഷേധിച്ച് ഇവർ വയനാട് കുറ്റ്യാടി റോഡ് ഉപരോധിച്ചു .തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനയെ ഇന്ന് തന്നെ മയക്കുവെടി വെക്കുമെന്ന് ഉറപ്പ് നൽകി . ഇതോടെ നാട്ടുകാർ പ്രതിഷേധത്തിൽ നിന്നും പിന്മാറി . ആനയെ നിരീക്ഷിച്ച് ആരോഗ്യം പരിശോധിച്ച ശേഷമായിരിക്കും മയക്കു വെടി വയ്ക്കുക. ആര്‍ആര്‍ടി സംഘം കുട്ടിയാനയെ നിരീക്ഷിക്കുന്നുണ്ട്. തള്ളയാന ചെരിഞ്ഞതോടെ ഒറ്റപ്പെട്ട കുട്ടിയാനയാണ് കുറ്റ്യാടിയിലെ ജനവാസ മേഖലയിൽ എത്തിയത്.

Leave a Reply

Your email address will not be published.

Previous Story

ഗോവിന്ദച്ചാമി ജയില്‍ ചാടി

Next Story

ജയിൽ ചാടിയ ഗോവിന്ദചാമി കണ്ണൂരിൽ നിന്ന് പിടിയിലായി

Latest from Local News

സിബീഷ് പെരുവട്ടൂർ പുരസ്കാരം ചന്ദ്രശേഖരൻ തിക്കോടിക്ക്

കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം. ഗവൺമെന്റ് കോളജ് പൂർവ്വ വിദ്യാർത്ഥിയും ഹെൽത്ത് ഇൻസ്പെക്ടറുമായിരുന്ന സിബീഷ് പെരുവട്ടൂരിന്റെ സ്മരണാർത്ഥം ‘ഓർമ’ സാംസ്കാരിക കൂട്ടായ്മ കൊയിലാണ്ടി ഏർപ്പെടുടുത്തിയ

പ്രശസ്ത നാടക നടൻ വിജയൻ മലാപറമ്പ് അരങ്ങൊഴിഞ്ഞു

നാടകവേദിയിലെ അതുല്യ പ്രതിഭ വിജയൻ മലാപ്പറമ്പ് അരങ്ങൊഴിഞ്ഞു. പ്രൊഫഷണൽ നാടക രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ നടനായിരുന്നു വിജയൻ മലാപ്പറമ്പ്.

കോഴിക്കോട് കാരപ്പറമ്പിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കാരപ്പറമ്പ് ഇരുമ്പ് പാലത്തുവെച്ചാണ് കാരപ്പറമ്പ് സ്വദേശി ഷാദിൽ എന്ന ഉണ്ണിയെ ആണ് തട്ടിക്കൊണ്ടുപോയത്. രണ്ട് പുരുഷൻമാരും

2024-25 വർഷത്തെ അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ ഉജ്ജ്വല വിജയം കൈവരിച്ച് കൊയിലാണ്ടി ഗവൺമെന്റ് ഐടിഐ സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായി

കൊയിലാണ്ടി: 2024-25 വർഷത്തെ അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ (AITT) ഉജ്ജ്വല വിജയം കൈവരിച്ച് കൊയിലാണ്ടി ഗവൺമെന്റ് ഐടിഐ സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായി.

കടലൂരിലെ കൊളപറമ്പിൽ കല്ല്യാണി അമ്മ അന്തരിച്ചു

നന്തിബസാർ കടലൂരിലെ കൊളപറമ്പിൽ കല്ല്യാണി അമ്മ (88) അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ. മക്കൾ സുകുമാരന്‍ പയ്യോളി, മല്ലിക, മരുമക്കൾ കാർത്ത്യായനി,