പുതുക്കിയ സ്‌കൂൾ സമയ മാറ്റം വലിയ വിവാദങ്ങൾക്ക് കാരണമായികൊണ്ടിരിക്കെ സമയ മാറ്റത്തിലെ തർക്ക പരിഹാരത്തിന് സർക്കാർ ഇന്ന് മതസംഘടനകളോട് നേരിട്ട് ചർച്ച നടത്തും. സമസ്‌ത അടക്കം സമയമാറ്റത്തിൽ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നടപടി.
രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാണ് പുതുക്കിയ സമയക്രമം. എന്നാൽ ഈ സമയക്രമം മതപഠനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം സർക്കാരിനെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സ്‌കൂൾ സമയം പുനഃക്രമീകരിച്ചത്.