കോഴിക്കോട്, വയനാട്, മാഹി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഇൻറർനാഷനൽ ഡിസ്ട്രിക്ട് 318 കാബിനറ്റ് ഇൻസ്റ്റാലേഷൻ ജൂലായ് 27 ഞായറാഴ്ച ബാലുശ്ശേരി ഗോകുലം കൺവെൻഷൻ സെൻ്ററിൽ നടക്കും. ലയൺസ് ഫൗണ്ടേഷന് വ്യക്തിഗതമായി 9 മില്യൺ ഡോളർ സംഭാവന ചെയ്ത അഭേയ് ഓസ്വാൾ ഗ്രൂപ്പിൻ്റെ ചെയർ പേഴ്സൻ ഡോ. അരുണ അഭേയ് ഓസ്വാൾ മുഖ്യാതിഥിയും ഇൻസ്റ്റാളിങ്ങ് ഓഫീസറും ആയിരിക്കും .നൂറ്റി അറുപത്തഞ്ചിലധികം ക്ലബ്ബുകളും 6000 ത്തിൽ അധികം അംഗങ്ങളുമുള്ള ഈ സംഘടന സമൂഹത്തിലെ ദശലക്ഷകണക്കിന് ജീവിതങ്ങൾക്ക് താങ്ങായി പ്രവർത്തിക്കുന്നു. ഈ വർഷം ആയിരം അംഗങ്ങളെ പുതുതായി ചേർക്കുവാനും അതുവഴി ലയൺസ് ഫൗണ്ടേഷന് ഒരു കോടി രൂപ സംഭാവന നൽകുവാനും പദ്ധതിയിടുന്നു.
വയനാട് ചൂരൽമല – മുണ്ടക്കൈ മണ്ണിടിച്ചലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി 5.25 കോടി വിലമതിക്കുന്ന ലയൺസ് ആശുപത്രി വടുവൻചാലിൽ ഉടൻ തുടങ്ങുവാൻ ലയൺസ് ഫൗണ്ടേഷൻ തയ്യാറായി കഴിഞ്ഞു.
കോഴിക്കോട് സ്വദേശിയായ ലയൺ രവിഗുപ്തയാണ് ഡിസ്ട്രിക്ട് ഗവർണ്ണർ.
വൈസ് ഡിസ്ട്രിക്ട് ഗവർണ്ണ മാരായി ടൈറ്റസ് തോമസ് കാഞ്ഞങ്ങാട്, പി.എസ് സുരജ് കോഴിക്കോട് എന്നിവരാണ്.
ഗോകുലം ഗോപാലൻ്റെ അതുല്യവും ശ്രദ്ധേയവുമായ സംഭാവനകൾ കണക്കിലെടുത്ത് അദ്ദേഹത്തിന് ചടങ്ങിൽ ഡിസ്ട്രിക് ഹോസ്പിറ്റാലിറ്റി ഐക്കൺ അവാർഡ് നൽകി ആദരിക്കും.
പത്രസമ്മേളനത്തിൽ
രവിഗുപ്ത ( ഡിസ്ട്രിക് ഗവർണ്ണർ), റീജഗുപ്ത(പ്രഥമ വനിത),
വിഷോബ് പനങ്ങാട് (കാബിനറ്റ് സെക്രട്ടറി),
രാജേഷ് കുഞ്ഞപ്പൻ (കാബിനറ്റ് സെക്രട്ടറി),
പി.എം. ഷാനവാസ് ( കാബിനറ്റ് (ട്രഷറർ),
ടിജി ബാലൻ(പി.ആർ ഓ),
സെനോൺ ചക്യാട്ട് ( ഡിസ്ട്രിക്ട് സെക്രട്ടറി) എന്നിവർ പങ്കെടുത്തു.
Latest from Main News
താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി
പുതിയ പദ്ധതികൾ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷനുകൾ 2000മാക്കി വർധിപ്പിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, ക്ഷാമ പെൻഷനുകൾ, സർക്കസ്
പാലക്കാട് കുഴൽമന്ദത്തിന് സമീപം മാത്തൂർ പല്ലഞ്ചാത്തനൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊള്ളപ്പാടം ഇന്ദിര (55) യെയാണ് ഭർത്താവ് വാസു കൊടുവാൾ കൊണ്ടു
സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച്
പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഎം വഴങ്ങിയതോടെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍







