ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച് ഇൻസ്‌റ്റലേഷൻ ഹോട്ടൽ പാരമൗണ്ട് ടവറിൽ വെച്ചു നടത്തി. 2025-26 ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോ ഹണവും നടന്നു. പ്രസിഡന്റ് കെ കനകരാജൻ ആദ്ധ്യക്ഷനായ ചടങ്ങിൽ ഐപ്പ് തോമസ് മുഖ്യാതിഥിയായി. പിഎംജെഎഫ് (മുൻ ഡിസ്ട്രിക്ട് ഗവർണർ) ഉദ്ഘാടനം ചെയ്തു. ലയൺ സംസാൻ എം ജോൺ സ്വാഗതം പറഞ്ഞു എം. കെ സന്തോഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് കെ കനകരാജൻ ക്ലബ് ഭാരവാഹികളെ ആദരിച്ചു. 2025-26 “ലയൺ ഓഫ് ദി ഇയർ ” ആയി തിരഞ്ഞെടുത്ത ലയൺ. പി സജീവ് കുമാറിനെ ചടങ്ങിൽ ആദരിച്ചു.
ക്ലബ്ബിന്റെ 2025-26 വർഷത്തെ പ്രസിഡന്റ് ആയി ലയൺ ജാൻസി സി. കെ, സെക്രട്ടറിയായി രാജേശ്വരി, ട്രഷറർ ആയി ഷൈജസന്തോഷ് എന്നിവർ സ്ഥാനം ഏറ്റെടുത്തു. ഈ വർഷത്തെ സേവനപ്രസ്ഥാനത്തിന് എല്ലാ മെമ്പർമാരുടെയും സഹായസഹകരണംനൽകാൻ പ്രസിഡന്റ് അഭ്യർത്ഥിച്ചു
സേവന പ്രവർത്തിന്റെ ഉത്ഘാടനം പി സജീവ് കുമാർ നിർവഹിച്ചു. മെഡിക്കൽ കോളേജ് ചൈൽഡ് ക്യാൻസർ സൊസൈറ്റിക്ക് ധനസഹായം നൽകി. അശ്വതി എന്ന വിദ്യാർത്ഥിക്ക് സർജറിക്ക് ആവശ്യമായ 25000 രൂപ നൽകി. ക്ലബ് മെമ്പർ ആയ നിധിൻ ബാലചന്ദ്രൻ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് മാസം തോറും നൽകി വരുന്ന സഹായവും വിതരണം ചെയ്തു.
ചടങ്ങിൽ ഏഷ്യാനെറ്റ് വാർത്ത കണ്ടു എറണാകുളത്തെ 14 വയസ് ഉള്ള വിദ്യാർത്ഥിക്ക് 3.5 ലക്ഷം നൽകിയ മുക്കം ടയർ ഡയറക്ടർ ഐവിൻ കുര്യാകോസിനെ ആദരിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഓഫീസർസ് ആയ വിശോബ് പനങ്ങാട്, അനിരുദ്ധൻ, അഡ്വ. കെ. കെ കൃഷ്ണകുമാർ,സേയിത് അക്ബർ, ജേക്കബ് ലോനാൻ, യു കെ ഭാസ്കരൻ നായർ, ഡോ. ചന്ദ്രകാന്ത്, ജോസഫ് മാത്യു എന്നിവർ ആശംസ അർപ്പിച്ചു. എം. കെ സന്തോഷ്, ഇ രജീഷ്, നജുമുദ്ധീൻ, ശില്പ രജീഷ്, മിനി ജോസഫ്, പ്രിയ സംസാൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.