പോലിസിൻ്റെ പരിശോധനക്കിടെ യുവാവ് ചുരത്തിൻ്റെ താഴ്ചയിലേക്ക് ചാടി രക്ഷപ്പെട്ടു. കൽപ്പറ്റ അടിവാരം ചുരത്തിൽ പോലീസ് പരിശോധനക്കിടെ യുവാവ് താഴ്ചയിലേക്ക് ചാടി രക്ഷപ്പെട്ടു. വൈത്തിരി പോലിസിൻ്റെ വാഹന പരിശോധനയ്ക്കിടെ ഇറങ്ങിയോടിയ യുവാവ് ആണ് ലക്കിടിയിൽ താഴ്ചയിലേക്ക് ചാടി രക്ഷപ്പെട്ടത്. വൈത്തിരി പോലീസും കൽപ്പറ്റ ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നു. ഇതു വരെ യുവാവിനെ കിട്ടിയിട്ടില്ല
