കഴിഞ്ഞ ദിവസം വിടപറഞ്ഞ മുൻ മുഖ്യമന്ത്രിയും, ജനകീയ രാഷ്ടീയ നേതാവും ആയിരുന്ന വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ചെങ്ങാട്ടുകാവിലെ പൗരാവലി സർവ്വകക്ഷി യോഗം യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. വിവിധ രാഷ്ടീയ പാർട്ടികളെ പ്രതിനിധീകരിച്ച് മുൻ എംഎൽഎ പി.വിശ്വൻ മാസ്റ്റർ (സി.പി.എം), വേണു മാസ്റ്റർ (സി.പി.എം), വി.പി.പ്രമോദ് (കോൺഗ്രസ്), ഹംസ (മുസ്ലിംലീഗ്), ചാത്തപ്പൻ മാസ്റ്റർ മുതലായവ൪ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
