മാതൃഭാഷാവകാശത്തിന് വേണ്ടി നടത്തുന്ന സമരം വർഗ സമരം തന്നെയെന്ന് പ്രശസ്ത സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ഡോ കെ എം അനിൽ അഭിപ്രായപ്പെട്ടു. മനുഷ്യൻ്റെ ഓർമകളുടെ സംഭരണി മാതൃഭാഷയാണെന്നും മാതൃഭാഷയുടെ നഷ്ടം ഓർമയുടെ തന്നെ നഷ്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള ഐക്യവേദി കോഴിക്കോട് ജില്ലാ പഠന ക്യാമ്പ് കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ദേവേശൻ പേരൂർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഡോ പി സുരേഷ് അദ്ധ്യക്ഷനായി. ആർ ഷിജു മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. വിവിധ സെഷനുകളിലായി കെ കെ സുബൈർ , കെ ഹരികുമാർ, സി.കെ സതീഷ് കുമാർ , സി അരവിന്ദൻ, എം വി പ്രദീപൻ, എ സുബാഷ് കുമാർ, സചിത്രൻ എ.കെ,എൻ വി പ്രദീപ് കുമാർ, എ സജീവ് കുമാർ, ഗീത. ടി.ടി , അഭിലാഷ് തിരുവോത്ത്, പി.കെ സലാം എന്നിവർ സംസാരിച്ചു
Latest from Main News
കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പീടിക മൊബൈൽ ആപ്ലിക്കേഷൻ തൊഴിൽ വകുപ്പ് മന്ത്രി വി
പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ്
ഇത്തവണ ഓണാവധിക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മഴ സീസണിൽ ആസ്വദിക്കാൻ നല്ലത് ഹിൽ ഏരിയകളാണ്. അധികം ദൂരമില്ലാതെ ട്രിപ്പ്
ഈ വർഷം ഓണത്തിന് ബെവറേജ് കോർപ്പറേഷൻ (ബെവ്കോ) സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസ് ലഭിക്കും. എക്സൈസ് വകുപ്പ് മന്ത്രി എം.ബി.
ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ജാസ്മിൻ ജാഫറിനെതിരെ പൊലീസില്‍ പരാതി. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പരാതി