കോഴിക്കോട്: തെരുവ് നായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ ( കോർവ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 19 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് മുരളീധരൻ പുതുക്കുടി പറഞ്ഞു. തെരുവ് നായ ശല്യം കാരണം സംസ്ഥാനത്തിന്റെ പല ഭാഗത്തും ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനു പുറമേ വന്യമൃഗ ആക്രമണം, പൊതു വിതരണ സംവിധാനം മെച്ചപ്പെടുത്തി വിലക്കയറ്റം തടയൽ, കെ എസ് ഇ ബി സോളാർ നയം തുടങ്ങിയ വിഷയങ്ങളിലും അടിയന്തിര നടപടികൾ ആവശ്യപ്പെട്ടു കൊണ്ടാണ് സമരം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ഓഫ് കോഴിക്കോട് ജില്ലാ പ്രവർത്തക യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് എം കെ ബീരാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി രാധാകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നൗഷാദ് എടവണ്ണ, കെ പി ജനാർദ്ദനൻ, വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ കെ ലീല, ജില്ലാ ട്രഷറർ ടി എം ബാലകൃഷ്ണൻ, സംസ്ഥാന കൗൺസിലർമാരായ എം പി രാമകൃഷ്ണൻ, അഡ്വ കെ എം കാദിരി, ജില്ലാ ഭാരവാഹികളായ എൻ ഭാഗ്യനാഥ്, സണ്ണി മാത്യു കൂഴാംപാല, കെ വി ഷാബു, സക്കീർ പാറക്കാട്, കെ സി അബ്ദുൽ റസാക്ക്, വനിതാ വിഭാഗം ജില്ലാ സെക്രട്ടറി എം സുലേഖ, സംസ്ഥാന വനിതാ കൗൺസിലർമാരായ ശ്രീജ സുരേഷ്, എ എം സീനാ ബായ്, ഫറോക്ക് മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി രാധാകൃഷ്ണൻ, ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി സത്യനാഥൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി പുളിക്കൽ, സുഷാന്ത് പൊറ്റക്കാട്ട്, ആർ എം സക്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.