- മാരീചനെ നിഗ്രഹിച്ചത് ആരായിരുന്നു ?
ശ്രീരാമൻ
- മധു എന്ന അസുരന് പരമശിവൻ കൊടുത്ത ആയുധം എന്തായിരുന്നു ?
ശൂലം
- കൈലാസത്തിനടുത്തായി വൈശ്രവണൻ താമസമാക്കിയ സ്ഥലത്തിന്റെ പേരെന്ത് ?
അളകാപുരി
- സുമാലിയുടെ പത്നി ആരായിരുന്നു ?
കേതുമതി
- വാല്മീകി രാമായണത്തിൽ എത്ര ശ്ലോകങ്ങൾ ഉണ്ട് ?
ഇരുപത്തി നാലായിരം
- വിശ്വാമിത്രൻ യാഗം നടത്തിയ ആശ്രമപ്രദേശത്തിന്റെ പേര് എന്താണ് ?
സിദ്ധാശ്രമം
- രാമലക്ഷ്മണന്മാർ വനത്തിലേക്ക് പോകുമ്പോൾ ധരിച്ച വസ്ത്രം എന്തായിരുന്നു ?
മരവുരി
- കൈകേയി ഏത് രാജ്യത്തിലെ രാജാവിൻ്റെ പുത്രിയായിരുന്നു ?
കേകയം
- രാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട് ?
ഏഴ്
- രാമായണത്തിലെ കാണ്ഡങ്ങൾ ഏതൊക്കെ ?
ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്താകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം
തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ