തദ്ദേശ തെരഞ്ഞെടുപ്പ് -2025 വോട്ടർ പട്ടികയിൽ പേര് ചേർക്കാം

2025 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയായവർക്ക് തദ്ദേശ തെരഞ്ഞെടുപ്പ് -2025 വോട്ടർ പട്ടികയിൽ പേര് ചേർക്കാം. 

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആവശ്യമായ രേഖകൾ
▪പേര് :
▪വീട്ടുപേര്:
▪പിതാവിൻ്റെ പേര് :
▪പോസ്റ്റ് ഓഫീസ് :
▪വീട്ട്നമ്പർ :
▪ജനന തിയതി :
▪മൊബൈൽ നമ്പർ :
▪വോട്ടർപട്ടികയിൽ പേരുള്ള ബന്ധുവിൻ്റെയോ, അയൽക്കാരൻ്റെയോ ക്രമനമ്പർ:

▪ഒരു ഫോട്ടോ; (ബാക്ക്ഗ്രൗണ്ട് വൈറ്റായി ഫോണിൽ എടുത്തതും മതിയാവും)

ഇത്രയും ഡീറ്റയിൽ ഉണ്ടെങ്കിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഓൺലൈനിൽ അപേക്ഷിക്കാം
പിന്നീട് ഹിയറിങ്ങിന് വിളിക്കുമ്പോൾ ഹാജരാക്കേണ്ട രേഖകൾ

▪SSLC ബുക്കിൻ്റെ കോപ്പി

▪ ആധാർ കാർഡ് കോപ്പി

▪റേഷൻ കാർഡിന്റെ കോപ്പി

(ഒറിജിനൽ കയ്യിൽ കരുതണം)

👉 വാടകയ്ക്ക് താമസിക്കുന്നവരാണെങ്കിൽ പഞ്ചായത്ത് നിന്നുള്ള സ്ഥിരതാമസ സർട്ടിഫിക്കറ്റ് വേണം.
(സ്ഥിരതാമസ സർട്ട്ഫിക്കറ്റ് എടുക്കുന്നതിന് വാടക ചീട്ട് കോപ്പി ഹാജരാക്കണം)

👉വിവാഹം കഴിച്ച സ്ത്രീകളാണെങ്കിൽ മാരേജ് സർട്ടിഫിക്കറ്റിൻ്റെ കോപ്പി ഹാജരാക്കണം
(റേഷൻ കാർഡിൽ പേരുണ്ടെങ്കിൽ മാരേജ് സർട്ടിഫിക്കറ്റ് ആവശ്യമില്ല)

👉 കഴിഞ്ഞ നിയമസഭാ- പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പേര് ചേർത്തവർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലിസ്റ്റിൽ വീണ്ടും ചേർക്കണം. (പഞ്ചായത്ത് വോട്ടർ ലിസ്റ്റ് തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും (SEC) നിയമസഭാ പാർലമെൻ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് സെൻട്രൽ ഇലക്ഷൻ കമ്മീഷനുമാണ്)

👉 ഓൺലൈൻ വഴി അപേക്ഷ നൽകിയവർ നിശ്ചിത ദിവസം അതത് പഞ്ചായത്തിൽ വെരിഫിക്കേഷന് ഹാജരാവണം.

നിശ്ചിത ദിവസം സൗകര്യപ്പെടാത്തവർ മുൻകൂട്ടി അറിയിക്കണം.
▪വോട്ടർ പട്ടികയിൽ പേര് ചേർക്കുവാൻ https://sec.kerala.gov.in എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 👇

 

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവിൽ വി.എസ് അനുശോചന യോഗം നടത്തി

Next Story

ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ

Latest from Main News

രാമായണം പ്രശ്നോത്തരി – ഭാഗം 11

പഞ്ചവടിയിൽ താമസിക്കുന്ന സമയത്ത് ശ്രീരാമനെ സമീപിച്ച രാക്ഷസി ആരായിരുന്നു ? ശൂർപ്പണഖ   രാവണന്റെ വെട്ടേറ്റ ജഡായു മരിക്കാതിരിക്കാൻ കാരണമെന്താണ്? സീതാദേവിയുടെ

കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എംഎസ്എഫിന് മിന്നും വിജയം; എല്ലാ ജനറല്‍ സീറ്റും യുഡിഎസ്എഫിന്

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിയന്‍ നിലനിര്‍ത്തി യുഡിഎസ്എഫ്. എല്ലാ ജനറല്‍ സീറ്റിലും യുഡിഎസ്എഫ് വിജയിച്ചു. എംഎസ്എഫിന്റെ ഷിഫാന പികെയാണ്

സംസ്ഥാനത്ത് പുതിയ സെൻട്രൽ ജയിൽ; കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്താൻ തീരുമാനം

സംസ്ഥാനത്ത് താങ്ങാനാവുന്നതിൽ കൂടുതൽ തടവുകാർ ജയിലുകളിൽ ഉള്ള സാഹചര്യത്തിൽ പുതിയ ഒരു സെൻട്രൽ ജയിൽ ആരംഭിക്കാൻ തീരുമാനം. ഇതിനായി കോട്ടയം, പത്തനംതിട്ട

ആറന്മുള വള്ളസദ്യ മുൻകൂട്ടി ബുക്ക് ചെയ്യാം; സൗകര്യമൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട ∙ ആചാരപരമായും ചരിത്രപരമായും ഏറെ പ്രത്യേകതയുള്ള ആറന്മുള വള്ളസദ്യ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി തിരുവിതാംകൂർ

യുവാവിനെ കാണ്മാനില്ല

കാപ്പാട് : കാട്ടില പീടിക മുല്ലാണ്ടിയിൽ താമസിക്കും അഹമ്മദ് കോയയുടെ പുത്രൻ മുഹമ്മദ് ജാസിറിനെ (22) ഇക്കഴിഞ്ഞ 24 ആം തീയതി