മദ്യപിച്ച് കെ.എസ്ആർ.ടി.സി ബസ്സിൽ കയറിയ സ്ത്രീ കാരണം ബസ്സിന്റെ ട്രിപ്പ് മുടങ്ങി

മാഹിയിൽ നിന്ന് മദ്യപിച്ച് കെ.എസ്ആർ.ടി.സി ബസ്സിൽ കയറിയ സ്ത്രീ കാരണം ബസ്സിന്റെ ട്രിപ്പ് മുടങ്ങിയാതായി റിപ്പോർട്ട്. കണ്ണൂരില്‍ നിന്ന് കോഴിക്കോട്  ബസിലാണ് സംഭവം നടന്നത്. ബസ് മാഹിയിൽ എത്തിയപ്പോഴാണ് സ്ത്രീ ബസിൽ കയറിയത്. വടകരയിലേക്ക് ടിക്കറ്റെടുത്ത ഇവർ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നതിനാൽ ബസിന്റെ പിന്‍സീറ്റിലിരുന്ന് ഉറങ്ങി.

എന്നാൽ ബസ് വടകര പുതിയ സ്റ്റാന്റില്‍ എത്തിയതോടെ സ്ത്രീയെ ബസിലെ കണ്ടക്ടർ തട്ടിവിളിച്ചെങ്കിലും സ്ത്രീ ഉണർന്നില്ല. തുടർന്ന് പൊലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥനെ വിവരമറിയിച്ചു. ശേഷം വനിതാ പോലീസ് ഉദ്യോഗസ്ഥയെത്തി സ്ത്രീയെ ബസിൽ നിന്നും പുറത്തിറക്കുകയായിരുന്നു. ഇതോടെ ബസിന്റെ ട്രിപ്പ് മുടങ്ങി. പിന്നീട് യാത്രക്കാർക്കായി മറ്റൊരു ബസ് ഏർപ്പാട് ചെയ്തു നൽകുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാ കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

Next Story

ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം റെയിൽവേ വികസനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു

Latest from Local News

കൊയിലാണ്ടി ടൗണിലെ നൈറ്റ് പട്രോൾ ശക്തമാക്കണം: വ്യാപാരികൾ

കൊയിലാണ്ടി ടൗണിലെ നാലോളം കടകളിൽ കള്ളൻ കയറിയ സാഹചര്യത്തിൽ നൈറ്റ് പട്രോൾ ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്

മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്

കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ്

മണിയൂർ പഞ്ചായത്തിൽ ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി

മണിയൂർ പഞ്ചായത്തിൽ നടത്തിയ കേരളോത്സവത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമ പരാതി നിയമപാലകരെ അറിയിക്കാതെ ആരോപണ വിധേയനായ വ്യക്തിയെ സംരക്ഷിക്കാൻ

ഇന്നലെ അന്തരിച്ച അരിക്കുളം കൊല്ലിയേരി സതീശന് നാടിന്റെ യാത്രാമൊഴി

അരിക്കുളം: ഇന്നലെ അന്തരിച്ച അരിക്കുളം കൊല്ലിയേരി സതീശന് അന്ത്യോപചാരം അർപ്പിക്കാൻ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള ഒട്ടേറെ പേർ വീട്ടിലെത്തി. കേരള ഗസറ്റഡ്

കൊയിലാണ്ടി നഗരസഭയിലെ കണയങ്കോട് വഴിയോര വിശ്രമകേന്ദ്രവും യു.കെ ഡി. സ്മാരക സാംസ്കാരിക കേന്ദ്രവും ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭയിലെ കണയങ്കോട് വഴിയോര വിശ്രമ കേന്ദ്രവും യു.കെ ഡി. സ്മാരക സാംസ്കാരിക കേന്ദ്രവും വനം വന്യജീവി വകുപ്പ് മന്ത്രി എ