കൊയിലാണ്ടി മൂടാടി ഉരുപുണ്ണ്യാകാവ് ദുർഗാഭഗവതിക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണത്തിന് ആയിരങ്ങൾ ഒത്തുകൂടി. വ്യാഴാഴ്‌ച പുലർച്ചെ മൂന്ന് മണി മുതൽ കടൽക്കരയിലെ ക്ഷേത്ര ബലിത്തറയിൽ ബലികർമ്മങ്ങൾ ആരംഭിച്ചു. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ബലിത്തറ വിപുലീകരിച്ചിരുന്നു.ഭക്തജനങ്ങളുടെ സുരക്ഷിതത്വത്തിനായി പോലീസ്, ഫയർഫോഴ്സ്, കോസ്റ്റ്ഗാർഡ്, മെഡിക്കൽ ആംബുലൻസ് എന്നി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ദേശീയപാതയിലെ ക്ഷേത്ര കവാടം മുതൽ രണ്ട് വരിയായിട്ടാണ് ക്ഷേത്ര ബലിതർപ്പണ കൗണ്ടറിലേക്ക് ഭക്തരെ കടത്തിവിടുന്നത്. ബലിസാധനങ്ങൾ വാങ്ങി ബലിത്തറയിലേക്ക് പോയിട്ടാണ് ബലിതർപ്പണം നടത്തുന്നത്.ബലി കഴിഞ്ഞതിനു ശേഷം ക്ഷേത്രകുളത്തിൽ നിന്നും കുളിക്കാനും സൗകര്യമുണ്ട്. ബലിതർപ്പണത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് പ്രഭാതഭക്ഷണവും നൽകുന്നുണ്ട്. തിലഹോമം, സായൂജ്യപൂജ എന്നിവ വഴിപാടായി ചെയ്യാം.
ഒരു സമയം 500 പേർക്ക് ബലിയിടാൻ സൗകര്യമൊരു പെടുത്തിയിരുന്നതായി എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
വേണു നായർ, അന്തച്ചാലിൽ മീത്തൽ ഗോപാലകൃഷ്ണൻ, നമ്പീശൻ മഠത്തിൽ, നാരായണൻ നമ്പീശൻ മഠത്തിൽ, ശങ്കരനാരായണൻ നമ്പീശൻ മഠത്തിൽ,
ബൈജു മലയിൽ താഴെ എന്നിവർ കാർമികത്വം വഹിച്ചു.
Latest from Main News
മലപ്പുറം: കാലിക്കറ്റ് സര്വകലാശാല യൂണിയന് തെരഞ്ഞെടുപ്പില് യൂണിയന് നിലനിര്ത്തി യുഡിഎസ്എഫ്. എല്ലാ ജനറല്‍ സീറ്റിലും യുഡിഎസ്എഫ് വിജയിച്ചു. എംഎസ്എഫിന്റെ ഷിഫാന പികെയാണ്
സംസ്ഥാനത്ത് താങ്ങാനാവുന്നതിൽ കൂടുതൽ തടവുകാർ ജയിലുകളിൽ ഉള്ള സാഹചര്യത്തിൽ പുതിയ ഒരു സെൻട്രൽ ജയിൽ ആരംഭിക്കാൻ തീരുമാനം. ഇതിനായി കോട്ടയം, പത്തനംതിട്ട
പത്തനംതിട്ട ∙ ആചാരപരമായും ചരിത്രപരമായും ഏറെ പ്രത്യേകതയുള്ള ആറന്മുള വള്ളസദ്യ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി തിരുവിതാംകൂർ
കാപ്പാട് : കാട്ടില പീടിക മുല്ലാണ്ടിയിൽ താമസിക്കും അഹമ്മദ് കോയയുടെ പുത്രൻ മുഹമ്മദ് ജാസിറിനെ (22) ഇക്കഴിഞ്ഞ 24 ആം തീയതി
മലബാര് റിവര് ഫെസ്റ്റിവല് കയാക്കിങ്ങില് സെമിഫൈനലിലേക്ക് തുഴഞ്ഞുകയറി 17കാരനായ മലയാളി താരം ആദം മാത്യു സിബി. പ്രൊഫഷണല് എക്സ്ട്രീം സ്ലാലോം