വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് സി.പി.ഐ.എം നന്തി ലോക്കൽ കമ്മിറ്റി

മുൻ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായ സി.പി.ഐ.എം നേതാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് സി.പി.ഐ.എം നന്തി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നന്തി ടൗണിൽ സർവ്വകക്ഷി മൗനജാഥയും അനുശോചന യോഗവും നടത്തി.

യോഗത്തിൽ സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം സ: കെ. ജീവാനന്ദൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം സ: എ.കെ. ഷൈജു അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി സ: വി.വി. സുരേഷ് സ്വാഗതവും സ: കെ. വിജയരാഘവൻ മാസ്റ്റർ നന്ദിയും പറഞ്ഞു. എൻ. ശ്രീധരൻ (സി.പി.ഐ.) കുഞ്ഞമ്മദ് കൂരളി (കോൺഗ്രസ്), സി. ഗോപാലൻ (ബി.ജെ.പി.), രാജീഷ് മാണിക്കോത്ത് (ആർ.ജെ.ഡി.), കെ.കെ. റിയാസ് (മുസ്ലിം ലീഗ്), ഒ. രാഘവൻ മാസ്റ്റർ (എൻ.സി.പി.), റസൽ നന്തി (പി.ഡി.പി.),പവിത്രൻ ആതിര (വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.