പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂളും വിഷയവും മാറാന്‍ ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് വഴിയുള്ള പ്രവേശനം നാളെ ആരംഭിക്കും

പ്ലസ് വണ് പ്രവേശനത്തിന് സ്‌കൂളും വിഷയവും മാറാന് ട്രാന്സ്ഫര് അലോട്‌മെന്റ് വഴിയുള്ള പ്രവേശനം നാളെ രാവിലെ 10 ന് ആരംഭിക്കും. ഹയര്സെക്കന്ഡറി വകുപ്പിന്റെ hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാം. തിങ്കളാഴ്ച വൈകീട്ട് നാലുവരെയാണ് പ്രവേശനം. ബാക്കിവരുന്ന സീറ്റില് 30-ന് മെറിറ്റ് അടിസ്ഥാനത്തില് തത്സമയ പ്രവേശനം നടത്തും. ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റിന്റെ വിശദാംശം 29-ന് വെബ്‌സൈറ്റില് പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published.