കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ പ്രൈവറ്റ് ബസ് അമിതവേഗതയും മത്സര ഓട്ടവും കാരണം ഒരുപാട് ജീവനുകൾ നഷ്ടപ്പെടുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ്. ശനിയാഴ്ച വിദ്യാർഥിയുടെ മരണത്തെ തുടർന്ന് നാല് ദിവസമായി ബസുകൾ തടഞ്ഞിരിക്കുകയാണ്.
ഇന്ന് പേരാമ്പ്രയിൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഈ അടുത്ത കാലത്ത് ബസിന്റെ അമിതവേഗത കാരണം മരണപെട്ടവരുടെ ഫോട്ടോയും കൊണ്ട് പ്രതിഷേധ സമരം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പികെ. രാഗേഷ് ഉദ്ഘടനം ചെയ്തു. പേരാമ്പ്ര നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, ജില്ലാ ജനറൽ സെക്രട്ടറി അഖിൽ ഹരികൃഷ്ണൻ,എസ് അഭിമന്യു, ബാബു തത്തകാടൻ, മോഹൻദാസ് ഓണിയിൽ, റഷീദ് പുറ്റംപൊയിൽ, ആദിൽ മുണ്ടിയത്ത്, സുമിത് കടിയങ്ങാട്, അശ്വിൻദേവ് കൂത്താളി, എബിൻ കുബാനിക്കൽ, അൻസാർ കന്നാട്ടി, അനീഷ് കെ സി, അമിത് എടാണി, സജീർ പന്നിമുക്ക് എന്നിവർ സംസാരിച്ചു.