പേരാമ്പ്ര: വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് നാലുദിവസമായി പേരാമ്പ്ര പൊലീസ് സ്റ്റേഷൻ മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തി വന്ന സമരം വിജയകരമായി സമാപിച്ചു. RDOയുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടികളും അധികാരികളും പങ്കെടുത്ത ചർച്ചയിൽ യൂത്ത് കോൺഗ്രസ് ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു.
സമര വിജയത്തിന് പിന്തുണ നൽകിയ മുഴുവൻ പൊതുജനങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പേരാമ്പ്രയിൽ വിജയപ്രകടനം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി, സംസ്ഥാന ജനറൽ സെക്രട്ടറി ജസ്മിൻ മജീദ്, ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് എസ്. അബിമന്യു, നിധിൻ വിളയാട്ടൂർ, അനുരാഗ് കെ.കെ, അശ്വിൻ ദേവ് കൂത്താളി, റിഞ്ചു രാജ്, അമിത് എടാണി, സജീർ പണിമുക്ക്, അശ്വിൻ ശശി, ഹർഷിന മേപയൂർ, അസ്‌ലം എന്നിവരാണ് പ്രകടനത്തിന് നേതൃത്വം നൽകിയത്.