മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്നുച്ചയ്ക്ക് രണ്ടു മണിക്ക്. 250 രൂപ വിലയുള്ള ടിക്കറ്റിന് 10 കോടി രൂപയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ നടക്കുന്ന നറുക്കെടുപ്പിലൂടെയാകും ഭാഗ്യവാന്മാരെ തിരഞ്ഞെടുക്കുക. ജൂലൈ 19 ന് ഉച്ചവരെ 31 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിച്ചതായി ലോട്ടറി ഡയറക്ടറേറ്റ് അറിയിച്ചു.
7,56,720 ടിക്കറ്റുകള്‍ പാലക്കാടും 3,74,660 ടിക്കറ്റുകള്‍ തിരുവനന്തപുരത്തും 3,35,980 ടിക്കറ്റുകള്‍ തൃശൂരും ഇതിനോടകം വിറ്റു പോയിട്ടുണ്ട്. 250 രൂപയാണ് ടിക്കറ്റ് വില. 10 കോടി രൂപ ഒന്നാം സമ്മാനമുള്ള ബമ്പര്‍ ടിക്കറ്റിന്റെ രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചു പരമ്പരകള്‍ക്കും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം അഞ്ചു പരമ്പരകള്‍ക്കും നാലാം സമ്മാനം മൂന്നു ലക്ഷം വീതം അഞ്ചു പരമ്പരകള്‍ക്കും നല്‍കുന്നുണ്ട്.
ഫലം പ്രഖ്യാപിച്ചു 30 ദിവസത്തിനകം വിജയികള്‍ തിരുവനന്തപുരം വികാസ് ഭവനിലെ ലോട്ടറി ഡയറക്ടറേറ്റിലെത്തി ടിക്കറ്റ് കൈമാറി സമ്മാന തുക വാങ്ങണം. രജിസ്‌റ്റേഡ് പോസ്റ്റ് വഴിയും ടിക്കറ്റ് ലോട്ടറി ഡയറക്ടറേറ്റിലെത്തിക്കാം. ആധാര്‍, പാന്‍ കാര്‍ഡ് തുടങ്ങിയ ഐ ഡി കാര്‍ഡുകളും ടിക്കറ്റിനൊപ്പം സമര്‍പ്പിക്കണം.