- രാമായണത്തെ അടിസ്ഥാനമാക്കി സി എൻ ശ്രീകണ്ഠൻ നായർ രചിച്ച നാടകത്രയങ്ങൾ ഏതെല്ലാം ?
കാഞ്ചന സീത, ലങ്കാലക്ഷ്മി, സാകേതം
- കണ്ണശ്ശ രാമായണം രചിച്ചതാര് ?
കണ്ണശപ്പണിക്കർ
- ജൈന വിഭാഗക്കാരുടെ രാമകഥയിൽശ്രീരാമൻ ഏത് പേരിലാണ് വിശേഷിപ്പിക്കപ്പെടുന്നത്?
പത്മൻ
- ശരഭംഗ ഋഷി രചിച്ച 40,000 ശ്ലോകങ്ങളോടുകൂടിയ രാമായണം ഏത്?
സൗഹാർദ രാമായണം
- കൃത്തിവാസ രാമായണം ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത്?
ബംഗാളി
- രാമാവതാര ചരിതം രചിച്ചതാര് ?
ദിവാകര പ്രകാശഭട്ടൻ
- രാമാവതാര ചരിതം രചിക്കപ്പെട്ട ഭാഷ?
കാശ്മീരി
- ആസമീസ് രാമസാഹിത്യകൃതികളിൽ പ്രചാരമുള്ള ഗ്രന്ഥം?
മാധവ കന്ദളി രാമായണം
- ശ്രീരാമ പട്ടാഭിഷേകം ആട്ടക്കഥ രചിച്ചതാര് ?
കൊട്ടാരത്തിൽ ശങ്കുണ്ണി
- രാമായണം എന്നതിൻ്റെ അർത്ഥം
രാമൻ്റെ അയനം
തയ്യാറാക്കിയത്: രഞ്ജിത്ത് കുനിയിൽ