കുറ്റ്യാടി: ഭാരതത്തിൻ്റെ മഹത്തായ ജനാധിപത്യബോധത്തേയും മതേതരമൂല്യങ്ങളേയും നിയമസംഹിതയേയും അട്ടിമറിക്കാനുള്ള ഭീഷണമായ നീക്കം പ്രതിരോധിക്കേണ്ടത് വർത്തമാനകാലത്തിൻ്റെ കടമയാണെന്ന് കുറ്റ്യാടി സബർമതി സാംസ്കാരിക വേദി യോഗം അഭിപ്രായപ്പെട്ടു. നമ്മുടെ ചരിത്രവും മഹത് വ്യക്തികളും ഇന്ന് തമസ്ക്കരിക്കപ്പെടുകയാണെന്നും അഭിനവ ചരിത്ര നിർമാണത്തിന് അണിയറ പ്രവർത്തനം നടക്കുന്ന വർത്തമാനകാലത്ത് അതിനെ ചെറുത്തു തോൽപ്പിക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്.
27ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ “തമസ്കരണത്തിൻ്റെ രാഷ്ട്രീയം ” എന്ന വിഷയത്തിൽ എം. എൻ കാരശ്ശേരി പ്രഭാഷണം നടത്തുമെന്ന് സബർമതി ചെയർമാൻ എസ്. ജെ. സജീവ് കുമാർ, കൺവീനർ ബാലൻ തളിയിൽ തുടങ്ങിയവർ വാർത്തക്കുറിപ്പിൽ പറഞ്ഞു.