ഉണ്ണികുളം പഞ്ചായത്തിൽ വീര്യമ്പ്രം പേരില്ലാൻ കാവ് ക്ഷേത്രത്തിന് സമീപം പ്രവർത്തനമാരംഭിച്ച ബ്യൂറെക്സ് സ്നാക്ക്സ് വേൾഡ് എന്ന സ്ഥാപനത്തിൻ്റെ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ഇന്ദിര ഏറാടിയിൽ നിർവഹിച്ചു. അബ്ദുറഹിമാൻ മാസ്റ്റർ മലയിൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ രവീന്ദ്രൻ മാസ്റ്റർ വീര്യമ്പ്രം സ്വാഗതം ആശംസിച്ചു. പൂമംഗലത്ത് അബ്ദുറഹിമാൻ (മാനേജർ കുട്ടമ്പൂർ ഹയർ സെക്കൻണ്ടറി സ്കൂൾ) ബനാന ചിപ്സിൻ്റെ ആദ്യ വിൽപന പത്മൻ പൂതക്കണ്ടിക്ക് നൽകി നിർവ്വഹിച്ചു. ഷാജി വീര്യമ്പ്രം, സദാനന്ദൻ മാസ്റ്റർ പാറച്ചാലിൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ആധുനിക മെഷിനറികളിൽ നിർമ്മിക്കുന്ന ഉന്നത ഗുണനിലവാരത്തിലുള്ള ബനാറ ചിപ്സ്, മിക്സചർ, ഇഡ്ഢലി – ദോശ മാവ് എന്നീ ഉൽപന്നങ്ങൾ മിതമായ നിരക്കിൽ ഹോൾ സെയിൽ, റിട്ടെയ്ൽ പാക്കുകളിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മാനേജ്മെൻ്റ് പ്രതിനിധികൾ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്ക് 9778139313, 8078544246 ഈ നമ്പറിൽ ബന്ധപ്പെടണം.
Latest from Local News
ഗുവാഹത്തി: ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ (AICF) സംഘടിപ്പിച്ച സീനിയർ നാഷണൽ ആർബിറ്റർ (Senior National Arbiter – SNA) പരീക്ഷ
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു ,കെ ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം
മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസേർച്ചും, കൃഷിജാഗരൺ ന്യൂഡൽഹിയുടെയും
മൈനാകം, ഇലഞ്ഞിപൂക്കള്‍ തുടങ്ങിയ ജനപ്രിയ സിനിമകളുടെ നിര്‍മ്മാതാവായിരുന്നു പൊയില്‍ക്കാവില്‍ അന്തരിച്ച കിഴക്കേ കീഴന വിജയന്. അമ്മാവനായ പ്രമുഖ സിനിമാനടന് ബാലന് കെ.നായരുമായുള്ള
കൊല്ലം താഴത്തവളപ്പിൽ മുഹമ്മദ് ശാമിൽ (15) അന്തരിച്ചു. പിതാവ് : ഷമീർ. മാതാവ്: നൗഫിറ. സഹോദരങ്ങൾ: മുഹമ്മദ് നവീദ്, ഫാത്വിമ ഷസാന.







