ഉപരാഷ്ട്രപതി ജഗദീപ് ധൻകര് രാജിവെച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുന്നതായി ശ്രീ ധൻകര് അറിയിച്ചു. പാർലമെന്റ് അംഗങ്ങളിൽ നിന്നും ലഭിച്ച ഊഷ്മളമായ പരിഗണനയും സ്നേഹവും വിശ്വാസവും എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. രാജ്യചരിത്രത്തിലെ പരിവർത്തന കാലഘട്ടത്തിൽ സേവനമനുഷ്ഠിക്കാനായത് യഥാർത്ഥ ബഹുമതിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2022 ഓഗസ്റ്റിലാണ് ജഗദീപ് ധൻകർ ഉപരാഷ്ട്രപതിയായി ചുമതലയേറ്റെടുത്തത്. 2027 വരെ കാലാവധിയുണ്ടായിരുന്നു.
