- തുളസിദാസ് രാമായണത്തെ അടിസ്ഥാനമാക്കി ‘അവധി’ ഭാഷയിൽ രചിച്ച കൃതി?
രാമചരിത മാനസ്
- തായ്‌ലൻഡിൽ രാമായണം അറിയപ്പെടുന്നത് ഏത് പേരിലാണ് ?
രാമ കിയാൻ
- കമ്പോഡിയയിൽ രാമായണം അറിയപ്പെടുന്നത് ഏത് പേരിലാണ്?
രാമകേർ
- ലാവോസിൽ രാമായണം ഏതു പേരിലാണ് അറിയപ്പെടുന്നത്?
പ്രാലക് പ്രാലാം
- രാമായണ കഥ ഇന്ത്യൻ ടെലിവിഷനിൽ പരമ്പര രൂപത്തിൽ സംരക്ഷണം ചെയ്ത വർഷം ?
1987-88കാലം
- ജനപ്രിയമായ രാമായണ പരമ്പര നിർമ്മിച്ചതാര് ?
രാമാനന്ദ് സാഗർ
- രാമായണത്തെ അടിസ്ഥാനപ്പെടുത്തി പതിനേഴാം നൂറ്റാണ്ടിൽ പഞ്ചാബി ഭാഷയിൽ രചിക്കപ്പെട്ട കൃതി?
രാമാവതാര
- രാമാവതാരയുടെ രചയിതാവ് ആര്?
ഗുരു ഗോവിന്ദ് സിങ്
- രാമായണത്തെ അടിസ്ഥാനമാക്കി കന്നട ഭാഷയിൽ ജ്ഞാനപീഠ പുരസ്കാരത്തിന് അർഹമായ കൃതി?
രാമായണ ദർശനം
- രാമായണ ദർശനം എന്ന കൃതിയുടെ രചയിതാവ്?
ഡോ: കെ.വി. പുട്ടപ്പ
തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ
super