ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ആവളയിൽ യോഗം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

/

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും സംയുക്തമായി ആവളയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എം.എൽ.എ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി ഇ. അശോകൻ മുഖ്യപ്രഭാഷകനായി.

ചെറുവണ്ണൂർ മണ്ഡലം പ്രസിഡൻറ് എം.കെ. സുരേന്ദ്രൻ കിടപ്പുരോഗികൾക്കായുള്ള കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
വി.ബി. രാജേഷ്, പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. ഷിജിത്ത്, ആദില നിബ്രാസ്, ഒ. മമ്മു, ജസ്മിൻ മജീദ്, ശരി ഊട്ടേരി, ഇ. പ്രദീപ് കുമാർ, സുനിൽ ശ്രീനിലയം, എ.കെ. ഉമ്മർ, ആർ.പി. ഷോബിഷ്, നളിനി നല്ലൂർ, വിജയൻ ആവള, പി.പി. ഗോപാലൻ, പിലാക്കാട്ട് ശങ്കരൻ, വി.കെ. വിനോദ്, ഷാഫി ഇടത്തിൽ, സുജീഷ് നല്ലൂർ, എം.എൻ. കുഞ്ഞിക്കണ്ണൻ, പി. ബാലകൃഷ്ണൻ, സി.കെ. കണ്ണൻ എന്നിവരും പരിപാടിയിൽ ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published.