ഇയ്യഞ്ചേരി കുടുംബ സംഗമം മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. മാപ്പിളപ്പാട്ട് രംഗത്ത് തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ച ലോകമെമ്പാടും ഏറെ ആസ്വാദകവലയമുള്ള അനശ്വര ഗായകൻ ആസിഫ് കാപ്പാടിൻ്റെ ഗാനവിരുന്നും യുവ ഗായകൻ ആദിൽ നന്തിയും സദസ്സിനെ സന്തോഷദായകമാക്കി.
ചടങ്ങിൽ ജീവിതത്തിൻ്റെ വിവിധ മേഖലയിൽ വിജയം കൈവരിച്ചവരെയും വിദ്യാഭ്യാസ രംഗത്ത് ഉന്നത നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. കുഞ്ഞഹമ്മദ് ഇയ്യഞ്ചേരി അധ്യക്ഷത വഹിച്ചു. കെ.കെ.കുഞ്ഞിമുഹമ്മദ്, കെ.കെ.അബ്ദുൽ ഖാദർ, ഹമീദ്.പി.കെ, പി.സി.അബ്ദുൽ മജീദ്, അബ്ദുൽ റസാഖ് അബ്ദുള്ള കേളോത്ത്, അബ്ദുൽ സലാം, ബഷീർ ഇയ്യഞ്ചേരി, അൻവർ ഇയ്യഞ്ചേരി, അഷ്റഫ് ഇയ്യഞ്ചേരി, റഫീഖ് ഇയ്യഞ്ചേരി, ഇല്യാസ് ഇയ്യഞ്ചേരി, ഫൈസൽ ഇയ്യഞ്ചേരി, ലത്തീഫ് ഇയ്യഞ്ചേരി എന്നിവർ സംസാരിച്ചു. അബ്ദുൽ ഗഫൂർ ഇയ്യഞ്ചേരി സ്വാഗതവും സിറാജ് ഇയ്യഞ്ചേരി നന്ദിയും പറഞ്ഞു.