ബാലുശ്ശേരി സന്ധ്യാ തിയേറ്ററിന് സമീപം ജാസ്മിൻ ആർട്സ് ആൻഡ് മ്യൂസിക് അക്കാദമി ബാലുശ്ശേരി ശാഖയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം സരസ ബാലുശ്ശേരി നിർവഹിച്ചു. ഉപകരണസംഗീത ക്ലാസിന്റെ ഉദ്ഘാടനം നവോദയ ബാലകൃഷ്ണൻ നിർവഹിച്ചു.
ഓണം സമ്മാന പദ്ധതിയുടെ കൂപ്പണിന്റെ ആദ്യവിൽപ്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസൈനാർ എമ്മച്ചം കണ്ടി, ഏഷ്യൻ ഗോൾഡ് പ്രതിനിധിയായ അഷ്റഫിന് കൈമാറിയാണ് തുടക്കമുറപ്പിച്ചത്.
ക്ലാസുകൾ ശ്രീവൽസൻ മാളിക്കടവ്, ജുനഡ്, പ്രഭാകരൻ കൊയിലാണ്ടി എന്നീ അതിഥിയധ്യാപകരുടെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.പ്രകാശ് കരുമല, എ.പി. മോഹനൻ, അഡ്വ. മനോഹരൻ പി.കെ, ഹരീഷ് നന്ദനം, വിനോദ് ചന്ദ്രൻ, ബാലകൃഷ്ണൻ പി.പി. തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അര്‍പ്പിച്ചു. ഉദ്ഘാടന ചടങ്ങിന് പിന്നാലെ ഗാനമേളയും അരങ്ങേറി.